ബംഗളൂരു: രാജ്യത്തെ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ച കർണാടക കൽബുർഗിയിലെ മലയാളി വിദ്യാർത്ഥികൾ ആശങ്കയിൽ.
വൈറസ് ബാധിതനായി മരിച്ച 76 കാരനെ സ്വകാര്യ ആശുപത്രിയിലെ ജനറൽ വാർഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് കൊറോണയെന്ന് സ്ഥിരീകരിക്കുന്നത്. ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച സമയത്ത് പത്തോളം മലയാളി വിദ്യാർത്ഥികളടക്കം നിരവധി പേർ ഡ്യൂട്ടിക്കെത്തിയിരുന്നു. മൂന്ന് ദിവസം ആശുപത്രിയിൽ രോഗി ഉണ്ടായിരുന്നു.
ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പോലും ഇതുവരെ നിരീക്ഷണത്തിലാക്കിയില്ല. കൽബുർഗിയിലെ പ്രതിരോധ നടപടികൾ കാര്യക്ഷമമല്ലെന്നും സ്ഥിതി ഗുരുതരമാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഐസൊലേഷന് തയ്യാറാണെന്നും നാട്ടിലെത്തിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.