beverages-

തിരുവനന്തപുരം : കേരളത്തിൽ കൊറോണയുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ ബിവറേജ് ഔട്ട്ലെറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് യുവമോർച്ച. ഔട്ട്‌ലെറ്റുകൾക്ക് ഉടൻ അവധി പ്രഖ്യാപിക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഭുൽകൃഷ്ണ ആവശ്യപ്പെട്ടു.

യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടങ്ങളിൽ ആൾക്കാർ എത്തുന്നത്.

ആരാധനാലയങ്ങളിലും, പൊതുപരിപാടികൾക്കുമെല്ലാം കർശ്ശനനിബന്ധനകൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്ന ഇത്തരം സ്ഥാപനങ്ങൾക്കും അടിയന്തര നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രഭുൽകൃഷ്ണ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.