corona-

ബാഗ്ദാദ് : ചൈനയിൽ കൊറോണ പടർന്ന് പിടിച്ചപ്പോൾ വിവാദ പരമാർശം നടത്തിയ ഇസ്ലാം മതപണ്ഡിതന് കൊറോണ രോഗം ബാധിച്ചതായി റിപ്പോർട്ട്. മതപണ്ഡിതനായ അയത്തുള്ള ഹാദി അൽ-മൊദറാസിക്കും കുടുംബാംഗങ്ങൾക്കും കൊറോണ ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ.

ചൈനയിൽ 2019 നവംബർ മുതൽ കണ്ടുതുടങ്ങിയ കൊറോണ വൈറസ് വുഹാനിൽ വ്യാപകമായത് ജനുവരിയോടെയാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ മൊദറാസി നടത്തിയ പരാമർശം ലോക മാദ്ധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷയാണ് കൊറോണ വൈറസ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരമാർശം.

Iraqi Islamic Scholar Hadi Al-Modarresi, Prior to Being Infected with Coronavirus: The Virus Is a Divine Punishment against the Chinese pic.twitter.com/7NiQki6qBy

— MEMRI (@MEMRIReports) March 9, 2020

‘"ഇത് അല്ലാഹുവിന്റെ പദ്ധതിയാണ്, അത് എങ്ങനെ മനസിലായി എന്നല്ലെ, കൊറോണ വൈറസ് ബാധ ആരംഭിച്ചത് ചൈനയിൽനിന്നാണ്. ഇതേ ചൈന 20 ലക്ഷത്തോളം മുസ്ലീങ്ങളെയാണ് പീഡിപ്പിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അതിന്റെ ഇരട്ടി 40 ലക്ഷം പേരുടെ ജീവിതത്തിലേക്ക് രോഗം നല്‍കി. അവർ കളിയാക്കുന്ന ശിരോവസ്ത്രങ്ങൾ അവർക്ക് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടിവനന്നു. ആ രാജ്യത്തിനും ജനങ്ങൾക്കും ദൈവം നല്‍കിയ ശിക്ഷയാണ് . അയത്തുള്ള ഹാദി അല്‍-മൊദറാസ്സീ ഇങ്ങനെ പ്രസ്താവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ ഇപ്പോൾ അദ്ദേഹത്തിനും കുടുംബത്തിനും കൊറോണ വൈറസ് കോവിഡ് 19 ബാധിച്ചെന്നാണ് റിപ്പോർട്ട്. ഇറാഖിലെ മറ്റൊരു ഷിയ ഇസ്​ലാമിക പണ്ഡിതൻ മൊഹമ്മദ് അൽ ഹിലിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ മൊദറാസിയുടെ മരുമകൻ മൂസാ അൽ-മൊദറാസ്സീ തന്റെ അമ്മാവൻ ചികിത്സയിലാണെന്നും,അദ്ദേഹത്തെ ദൈവം കാക്കുമെന്നും ഉടൻ സുഖം പ്രാപിക്കുമെന്നും ഫേസ്ബുക്കിൽ കുറിച്ചു.

Unfortunately Ayatollah Hadi Al-Modaressi and some of his family members have been diagnosed with the #Coronavirus

Please remember his eminence and all those with this condition with your Duas

May Allah grant them all full recovery pic.twitter.com/1tUA2IFlqP

— Mohammed Al-Hilli (@malhilli) March 6, 2020