കോഴിക്കോട്: കൊറോണ ബാധിതമേഖലയിൽ നിന്നെത്തിയ യുവാവ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് പുറത്തുപോയതിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാകളക്ടർ. വിദേശത്തു നിന്ന് വന്ന യുവാവാണ് സർക്കാർ നിർദ്ദേശം മാനിക്കാതെ പുറത്തിറങ്ങിയത്.
കോഴിക്കോട് നഗരത്തിലാണ് സംഭവം. ഇത്തരം സംഭവങ്ങളെ കർശനമായി നേരിടുമെന്ന് കളക്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാഗ്രതാനിർദേശങ്ങളെ നിസാരമായി കാണരുത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടിട്ടില്ല. എന്നാൽ കൊറോണബാധിത മേഖലയിൽ നിന്ന് വന്നയാൾഎന്ന നിലയിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥനാണ്.
ജില്ലയിൽ ഓഡിറ്റോറിയങ്ങൾ പൊതു പരിപാടികൾക്കും വിവാഹങ്ങൾക്കും അനുവദിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്നും ഇതു സംബന്ധിച്ച് ഉടൻ ഉത്തരവിറക്കുമെന്നും കളക്ടർ അറിയിച്ചു.