അശ്വതി : പൊതുമേഖലാ ഉദ്യോഗസ്ഥർക്ക് സ്ഥാനപ്രാപ്തിയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ശത്രുക്കളെ പരാജയപ്പെടുത്തും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അകലെയുള്ള കമ്പനികളിൽ ജോലി ലഭിക്കും.
ഭരണി: വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം. കരാർ ജോലികൾ ചെയ്യുന്നവർക്ക് നഷ്ടമുണ്ടാകും. കുടുംബത്തിൽ നിന്നും മാറി താമസിക്കും.
കാർത്തിക: സാമ്പത്തിക നേട്ടത്തിന്റെയും ഐശ്വര്യത്തിന്റെയും സമയം. ഇളയ സഹോദരങ്ങൾക്ക് ദോഷകരമായ കാലം. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.
രോഹിണി: അദ്ധ്യാപക ജോലിക്കായി പരീക്ഷ എഴുതുന്നവർക്ക് ജോലി ലഭിക്കാനുള്ള സന്ദർഭം കാണുന്നു. വസ്തുക്കൾ, നിലം എന്നിവ സ്വന്തമാക്കും. സർക്കാർ ഉദ്യോഗത്തിലിരിക്കുന്നവർക്ക് സ്ഥലംമാറ്റം.
മകയിരം: മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാദ്ധ്യത. അന്യർക്കുവേണ്ടി കൂടുതൽ ജോലി ചെയ്യും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യത.
തിരുവാതിര: സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ജോലി ലഭിക്കും. അലസത ജീവിതത്തെ പ്രതികൂലമായി ബാധിക്കും. നൃത്ത, സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് അനുകൂലമായ സമയം.
പുണർതം: ഭാഗ്യാനുഭവങ്ങളുണ്ടാകും. സുഹൃത്തുക്കളെ സമയത്ത് സഹായിക്കാൻ കഴിയാതെ വരും. വളരെ സാമർത്ഥ്യത്തോടുകൂടി എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തും.
പൂയം: ഗൃഹത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് കാര്യസാദ്ധ്യത. കുടുംബത്തിൽ നിന്നും മാറിത്താമസിക്കാനുള്ള സാഹചര്യമുണ്ടാകും.
ആയില്യം : ജീവിതസൗകര്യങ്ങൾ ഉയരും. ധനാഭിവൃദ്ധിയുണ്ടാകുമെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ബാദ്ധ്യതകളുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അൽപ്പം അകലെയുള്ള കമ്പനികളിലായിരിക്കും ലഭിക്കുക.
മകം: ദമ്പതികൾക്കിടയിൽ സ്വരചേർച്ചക്കുറവ്. വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാകും. വാക് ചാതുര്യത്താൽ പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കും.
പൂരം: ദാനധർമ്മങ്ങൾ ചെയ്യും. സാമ്പത്തികനേട്ടം. പെൺമക്കൾക്ക് അഭിവൃദ്ധിയുണ്ടാകും. ശത്രുക്കളെ വിജയിക്കും. തൊഴിലഭിവൃദ്ധിയുണ്ടാകും. ശത്രുത വർദ്ധിക്കാനിടയുണ്ട്.
ഉത്രം: അധിക ചെലവുകൾ വരും. ബാങ്കിൽ ലോൺ, പെൻഷൻ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സാദ്ധ്യത. കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും.
അത്തം: സർക്കാർ ജോലിക്കായി പരീക്ഷ എഴുതുന്നവർക്ക് ഫലം ലഭിക്കാനുള്ള സാദ്ധ്യത കാണുന്നു. സത്കർമ്മങ്ങളിൽ പങ്കാളിയാകും. കരാർ തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം.
ചിത്തിര: പുണ്യക്ഷേത്രദർശനം. പെട്ടെന്ന് കോപമുണ്ടാകുന്നതിനാൽ ചില സുഹൃത്തുക്കൾ പിണങ്ങും. ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയം.
ചോതി: ധനാഭിവൃദ്ധിയുടെ സമയം. കുടുംബാഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങൾക്കുള്ള അവസരം. കുടുംബക്കാർ പ്രശംസിക്കുന്ന രീതിയിൽ ഇടപെടും. ശത്രുക്കളുണ്ടാവും.
വിശാഖം: വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് കാര്യസാദ്ധ്യത. കുടുംബത്തിൽ നിന്നും മാറിത്താമസിക്കാനുള്ള സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും.
അനിഴം: ധനാഭിവൃദ്ധിയുണ്ടാകുമെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ബാദ്ധ്യതകളുണ്ടാകും. മാതാവിനോട് സ്നേഹം കാണിക്കുമെങ്കിലും സഹോദരങ്ങളുമായുള്ള ബന്ധം സുഗമമാകില്ല. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും.
തൃക്കേട്ട :സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേരിയ ലാഭം പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റുകാർക്ക് പെട്ടെന്ന് വ്യാപാരം നടക്കും. സർക്കാരിൽ പലതരം ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
മൂലം: ഗൃഹം നിർമ്മിക്കാനുള്ള ആഗ്രഹം സഫലീകരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല സമയം. കേസുകളിൽ വിജയം. ആരോഗ്യപരമായി അത്ര നല്ല കാലമല്ല.
പൂരാടം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നും പലവിധ ആനുകൂല്യങ്ങളും ലഭിക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
ഉത്രാടം: സർക്കാർ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ലാഭം. വാഹനം, വസ്തുക്കൾ വിൽക്കാനാഗ്രഹിക്കുന്നവർക്ക് കാര്യപ്രാപ്തി.
തിരുവോണം: ധനാഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലം. ശത്രുക്കളാൽ ശല്യമുണ്ടാകുമെങ്കിലും നേരിടും. സ്വത്ത് വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യം.
അവിട്ടം: സുഹൃത്തുക്കളാൽ ധനനഷ്ടം. അധിക ചെലവുകളും ശരീര ബലവും മാനസിക ധൈര്യവും ഉണ്ടാകും. മാതാവിന് അസുഖങ്ങൾ വരും. വിവാഹകാര്യത്തിൽ തീരുമാനമാകും.
ചതയം: സഹോദരങ്ങളുമായി ഐക്യം കുറയും. വാഹനം, വസ്തുക്കൾ എന്നിവ സ്വന്തമാക്കും. റിയൽ എസ്റ്റേറ്റ് തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം. ഭാഗ്യം പല രൂപത്തിലും വന്നുചേരും.
പൂരുരുട്ടാതി: ആത്മാർത്ഥതയോടുകൂടി എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും. ഉപരിപഠനത്തിനായി വിദേശത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശനം ലഭിക്കും. സഹോദരങ്ങളുമായി ഐക്യം കുറയും.
ഉത്രട്ടാതി: സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ഫലം ലഭിക്കും. അലസത ജീവിതത്തെ പ്രതികൂലമായി ബാധിക്കും. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് അനുകൂലമായ സമയം.
രേവതി: സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ജോലി ലഭിക്കാനുള്ള സന്ദർഭം കാണുന്നു. വസ്തുക്കൾ, നിലം എന്നിവ സ്വന്തമാക്കും. വിദ്യാഭ്യാസ പുരോഗതി പ്രതീക്ഷിക്കാം.