ന്യൂഡൽഹി: രാജ്യത്ത് കൊറോണ വെെറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ സ്വന്തം പുതപ്പ് കൊണ്ടുവരണമെന്ന് റെയിൽവെ നിർദേശിച്ചു. യാത്രക്കാരുടെ താൽപര്യത്തിനനുസരിച്ച് പുതപ്പ് കൊണ്ടുവരാമെന്നും റെയിൽവെ വ്യക്തമാക്കി. എ.സി കോച്ചുകളിലുള്ള കര്‍ട്ടനുകളും പുതപ്പുകളും പിന്‍വലിക്കുകയാണെന്നും അവ എല്ലാ ദിവസവും കഴുകാറില്ലെന്നുമാണ് റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ തടയുന്നതിന്റെ ഭാഗമായാണ് ഇതെന്നും യാത്രക്കാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അവര്‍ പുതപ്പുകള്‍ കൈയില്‍ കരുതണമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
കൊറോണ വെെറസ് പടരുന്നത് തടയാൻ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതുവരെ പുതപ്പുകളും കർട്ടനുകളും നിലവിലെ സേവനങ്ങളിൽ നിന്നും പിൻവലിക്കുന്നതായി വെസ്റ്റേൺ റെയിൽവേ പബ്ലിക് റിലേഷൻ ഒഫീസർ അറിയിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതിൽ ഖേദിക്കുന്നെന്നും റെയിൽവേ തങ്ങളുടെ ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. ആവശ്യക്കാർക്ക് ഒന്നിലധികം ബെഡ്ഷീറ്റുകളും കയ്യിൽ കരുതാമെന്നും മറ്റുള്ളവരെ ഇക്കാര്യം ബോധവാന്മാരാക്കണമെന്നും പി.ആർ.ഒ വ്യക്തമാക്കി.
Kindly note that it has been decided to withdraw curtains & blankets from AC coaches of trains as they are not washed every trip, for prevention of #coronavirus. Passengers may please bring their own blankets if need be. Inconvenience is regretted. @RailMinIndia @PiyushGoyalOffc
— Western Railway (@WesternRly) March 14, 2020
അതേസമയം, എ.സി കോച്ചുകളുടെ താപനില യാത്രക്കാർക്ക് പുതപ്പ് ആവശ്യമില്ലാത്തവിധം സജ്ജീകരിക്കുമെന്ന് എസ്. ഇ.ആർ വക്താവ് സഞ്ജയ് ഘോഷ് പറഞ്ഞു. എന്നാൽ, അത്യാവശ്യം വന്നാൽ പുതപ്പ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർക്ക് പുതപ്പും കർട്ടനുകളും നൽകുന്ന സേവനം ഉടൻ പിൻവലിക്കുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.