corona

കൊച്ചി: ബ്രിട്ടണിൽ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് കൊറോണ സ്ഥിരീകരിച്ചു. വിമാനത്തിൽ കയറിയ രോഗിയടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. ഇയാൾക്കൊപ്പം 19 അംഗ സംഘമുണ്ടായിരുന്നു. മൂന്നാറിലെത്തിയ ഇവർ കെ‌ടിഡിസി ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു.

ദുബായ് എമിറേറ്റ്സ് വിമാനത്തിലാണ് രോഗി കയറിയത്. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയിലെത്തിച്ച് പരിശോധിക്കും. ഈ മാസം ഏഴിനാണ് ഇവർ കേരളത്തിലെത്തിയത്. പത്താം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു.

ആദ്യഘട്ടത്തിൽ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും അടുത്ത ഫലം കൂടി കിട്ടിയിട്ടേ പോകാവൂ എന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് വിനോദ സഞ്ചാരികളുടെ സംഘം മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തിയത്. വിമാനത്തിൽ കയറിയ ശേഷം ഇവരെ തടയുകയായിരുന്നു. വിദേശി കടന്നുകളഞ്ഞത് തന്നെയെന്ന് ദേവികളും സബ്‌കളക്ടർ അറിയിച്ചു.