മാഡ്രിഡ്: സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചെസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ചയാണ് ബെഗോണയ്‌ക്ക് രോഗം സ്ഥിരീകരിച്ചത്.
പ്രധാനമന്ത്രിയും ഭാര്യയും വൈദ്യ സംഘത്തിന്റെ നിർദേശങ്ങൾ പാലിച്ച് വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്‌പാനിഷ് മന്ത്രിസഭയിലെ രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ബെഗോണയ്‌ക്കും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. 5753പേർക്ക് സ്‌പെയിനിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.