facebook

കൊറോണ വെെറസിനെ നേരിടാൻ സംസ്ഥാനം ഒന്നാകെ പോരാടുകയാണ്. മുൻകരുതലെന്നോണം ജാഗ്രതാ നിർദേശങ്ങളും, മുന്നറിയിപ്പുകളും ആരോഗ്യ പ്രവർത്തകർ നൽകുന്നുമുണ്ട്. മാസ്ക്കുകളും,​ ഹാൻഡ് സാനിറ്റെെസറുകളുമടക്കം ആളുകൾക്ക് ലഭ്യമാക്കാനുള്ള നടപടികളും നടന്നുവരിയാണ്. ബന്ധപ്പെട്ട സജ്ജീകരണങ്ങൾ ഒരുക്കാൻ വിവധ സംഘടനകളും രംഗത്തെത്തി. മാസ്കിന്റെ കുറവുകൾ കണ്ടറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാസ്ക് നിർമിച്ചു നൽകിയിരുന്നു.

ഡി.വെെ.എഫ്.ഐ നേതാക്കളടക്കം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ മാസ്കുകൾ നിർമിച്ച് നൽകുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. 1000 മാസ്ക് ആവശ്യപ്പെട്ടപ്പോൾ 20 മണിക്കൂർ കൊണ്ട് 3750 മാസ്‌ക് നിർമിച്ചാണ് ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാകമ്മിറ്റി തൃശൂർ മെഡിക്കൽ കോളേജിന് കൈമാറിയത്.

അതേസമയം,​ ഇതേ ചിത്രംതന്നെ സേവാഭാരതി പ്രവർത്തകർ പങ്കുവച്ച് രംഗത്തെത്തിയതോടെ സംഭവം വിവാദമായി. മാസ്ക്കുകൾ സേവഭാരത് പ്രവർത്തകർ നൽകിയത് എന്ന രീതിയിലാണ് ചിത്രം പങ്കുവച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഡി.വെെ.എഫ്.എ നേതാക്കൾ രംഗത്തെത്തി.

അനൂപ് പി.ബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ആർഎസ്എസിന്റെ കള്ളത്തരം തുറന്നു കാണിക്കാൻ സ്ക്രീൻഷോട്ട് വെച്ച് ഒരു പോസ്റ്റിടാൻ പല സഖാക്കളും സുഹൃത്തുക്കളും കുറേ നേരമായി എന്നോട് പറയുന്നുണ്ട്. എന്തിന്റെ പേരിലായാലും എന്റെ പേര് ആർ.എസ്.എസിനോട് ചേർത്ത് കാണുന്നതിൽപരം നാണക്കേട് മറ്റൊന്നുമില്ലെന്നതു കൊണ്ട് മടിച്ചു. സംസ്ഥാന സെന്റർ സഖാക്കളുടെ കൂടെ നിർദേശങ്ങൾക്കനുസരിച്ച് വാർത്തയാക്കുന്നു .. അബദ്ധത്തിൽ സംഭവിച്ചതല്ല തൃശ്ശൂരിലെ ആർഎസ്എസ് നേതാക്കൻമാർ വരെ ഷെയർ ചെയ്തിട്ടുണ്ട് .. അപ്പോൾ മനപൂർവ്വം തന്നെ. എന്നാലും എന്റെ ‘സേവാഭാരതീ’..