ബിഗ്ബോസ് സീസൺ 2ൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള വ്യക്തിയാണ് രജിത് കുമാർ. ദിവസങ്ങൾക്ക് മുമ്പ് മത്സരാത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളകുപൊടി തേച്ചതിന് അദ്ദേഹത്തെ പരിപാടിയിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തിയിരുന്നു. ഇത് ആരാധകരിൽ അതൃപ്‌തി ഉണ്ടാക്കിയെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട രജിത് സാർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.
കഴിഞ്ഞ ദിവസം രജിത് കുമാർ ഷോയിലേക്ക് തിരിച്ച് വരണോ വേണ്ടയോ എന്ന് രേഷ്മയ്ക്ക് തീരുമാനിക്കാമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞതോടെ അദ്ദേഹം പുറത്താകുകയായിരുന്നു. അപ്രതീക്ഷിതമായി രജിത് കുമാർ പുറത്ത് പോയതോടെ രജിത് ആർമി ദേഷ്യത്തിലായി.
തങ്ങളുടെ പ്രിയപ്പെട്ട രജിത് സർ പുറത്ത് പോയ പ്രതിഷേധം തീർക്കുന്നതാകട്ടെ ഫാൻസ് തീർക്കുന്നത് ബിഗ്ബോസ് അവതാരകനും നടനുമായ മോഹൻലാലിന് നേരെയാണ്. താരത്തിനെതിരെ സൈബർ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.