saree

ന്യൂഡൽഹി: സാരി ധരിച്ചെത്തിയ പ്രിൻസിപ്പാളിനോട് റസ്റ്റോറന്റിനുള്ളിലേക്ക് കയറരുതെന്ന് ഡൽഹിയിലെ കൈലിൻ ആന്റ് ഐവി റസ്റ്റോറന്റ്. ഗുഡ്ഗാവിലെ സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സംഗീത കെ നാഗിനാണ് ദുരനുഭവം ഉണ്ടായത്. ജീവനക്കാരൻ തന്നെ തടയുന്ന ദൃശ്യങ്ങൾ സംഗീത ട്വീറ്റ് ചെയ്തിട്ടുണ്ട്.

പരമ്പരാഗത വസ്ത്രം ഇവിടെ അനുവദിക്കില്ലെന്ന് അയാൾ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. സംഗീതയുടെ ഫോണിൽ ഷൂട്ട് ചെയ്ത ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. റസ്റ്റോറന്റിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ വസ്ത്രങ്ങൾ അംഗീകരിക്കാത്തവർ എങ്ങനെയാണ് ഇന്ത്യക്കാരനെന്ന് അഭിമാനത്തോടെ പറയുകയെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

@bishnoikuldeep My shocking experience with discrimination at Kylin and Ivy, Ambience Vasant Kunj this evening. Denied entry as ethnic wear is not allowed! A restaurant in India allows ‘smart casuals’ but not Indian wear! Whatever happened to pride in being Indian? Take a stand! pic.twitter.com/ZtJJ1Lfq38

— Sangeeta K Nag (@sangeetaknag) March 10, 2020

കോൺഗ്രസ് നേതാവ് ശർമിഷ്ട മുഖർജി ഉൾപ്പെടെ നിരവധിയാളുകൾ സംഗീതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ റസ്റ്റേറന്റിന്റെ ഡയറക്ടർ സൗരഭ് ഖനീജോ മാപ്പ് പറഞ്ഞു. തങ്ങളുടെ സ്ഥാപനത്തിലെവിടെയും ഇത്തരത്തിലൊരു നിയമം ഇല്ലെന്നും, താൽക്കാലിക ജീവനക്കാരന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം സംഗീതയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

Thank you for reaching out to apologise for the incident last evening @KhanijoSaurabh pic.twitter.com/NyEh3gusVz

— Sangeeta K Nag (@sangeetaknag) March 11, 2020