a-p-abdullakutty

കൊറോണ വെെറസ് പടരുന്നതിനിടെ രാജ്യത്ത് ഇന്ധന വില വർദ്ധിപ്പിച്ച കേന്ദ്ര തീരുമാനത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.പി അബ്​ദുള്ളക്കുട്ടി രംഗത്തെത്തി. പെട്രോളിന്റെയും ഡീസലിന്റെയും​ തീരുവയായി 39,000 കോടി രൂപ സർക്കാർ ഖജനാവിലെത്തുമെന്നും ഇത്​ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

"സർക്കാർ മുതൽകട്ട് മുടിച്ച് സ്വീസ് ബേങ്കിൽനിക്ഷേപിക്കുന്ന ആരുംമോദി സർക്കാറിൽ ഇല്ല. രാജ്യധനം കട്ട് അഞ്ച് ഭൂഖണ്ഡത്തിലും നിക്ഷേപം നടത്തിയ ചിദംബരത്തിന്റെ ഭരണകാലം അവസാനിച്ചു. അത് കൊണ്ട് ഈ നികുതി പണമെല്ലാം രാഷ്ട്രീയ സന്യാസിയാ സത്യസന്ധനായ മോദിജിയുടെ കൈകളിൽ സുരക്ഷിതമാണ്. തീർച്ച."-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ക്രൂഡോയിൽ വില കുറഞ്ഞിട്ടും
ഇന്ത്യ പെട്രോൾ, ഡീസൽ
തീരുവ കൂട്ടിയതാണ്
ഇന്നത്തെ പ്രധാന ചർച്ചാ വിഷയം ....

നിലവിലെ വില കൂടുന്നില്ലെങ്കിലും...
39000 കോടി രൂപ തീരുവയായി സർക്കാർ ഖജനാവിൽ എത്തും

അതെല്ലാം നരന്ദ്രമോദി
സർക്കാറിന്റെ ക്ഷേമ പദ്ധതികൾക്ക് വേഗംപകർന്ന് ജനങ്ങളിലേക്കെ ത്തുകതന്നെചെയ്യും....

നികുതി യുടെ പ്രധാന്യത്തെ പറ്റി
ഭാരതീയരെ ലളിതമായി പറഞ്ഞ് പഠിപ്പിച്ചത് കവി കാളിദാസനാണ്
രഘുവംശത്തിൽ
ദീലീപ മഹാരാജാവിന്റെ നികുതിയെ പറ്റി കവി വിവരിക്കുന്നത് ഇങ്ങനെയാണ്

" രാജാവിന്റെ ടാക്സ് സൂര്യഭഗവാന്റെ പ്രവൃത്തി പോലെയാണ്
സൂര്യൻ ഭൂമിയിലെ ജലംനിരാവാക്കി
കാർമേഘങ്ങൾ ഉണ്ടാക്കുന്നു
അത് മഴയെന്ന അനുഗ്രമായി ഭൂമിയിലേക്ക് പ്രജകളിലേർക്ക് തിരിച്ചു
പെയ്തിറങ്ങുന്നു

നരേന്ദ്ര മോദിയുടെ നികുതികൾ
ഇതുപോലെതന്നെയാണ്

സ്വഛ് ഭാരത് , ഉജ്ജ്വൽ യോജന ,
ആവാസ് യോജന,
കൃഷി സമ്മാൻ പദ്ധതി ....
ഇമ്മാതിരി 350 ലധികം
ക്ഷേമ പദ്ധതികളായി ദാരിദ്ര ജനകോടികളിലെക്ക് എത്തിക്കുന്നു....

സർക്കാർ മുതൽ
കട്ട് മുടിച്ച് സ്വീസ് ബേങ്കിൽ
നിക്ഷേപിക്കുന്ന ആരും
മോദി സർക്കാറിൽ ഇല്ല

രാജ്യധനം കട്ട് അഞ്ച് ഭൂഖണ്ഡത്തിലും നിക്ഷേപം നടത്തിയ ചിദംബരത്തിന്റെ ഭരണകാലം അവസാനിച്ചു

അത് കൊണ്ട്
ഈ നികുതി പണമെ
ല്ലാം രാഷ്ട്രീയ സന്യാസിയാ സത്യസന്ധനായ മോദിജിയുടെ കൈകളിൽ സുരക്ഷിതമാണ്
തീർച്ച ....