വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണയില്ല. അദ്ദേഹത്തിന്റെ കൊറോണ പരിശോധനഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബ്രസീലിയൻ ഉദ്യോഗസ്ഥൻ ഫാബിയോ വജ്ഗാർടന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു കഴിഞ്ഞ ദിവസം ട്രംപിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. വൈറ്റ് ഹൗസിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ പരിശോധന നടത്തുന്നതെന്നും തനിക്ക് രോഗ ലക്ഷണങ്ങളില്ലെന്നും പരിശോധനയ്ക്ക് മുമ്പ് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.