തിരുവനന്തപുരം:പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച എക്‌സൈസ് നികുതി ഉപയോക്താക്കൾക്ക് അധിക ബാദ്ധ്യത ആകില്ലെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം ശുദ്ധതട്ടിപ്പാണെന്ന് ഉമ്മൻചാണ്ടി.
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കൂടുമ്പോൾ പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കാനും കുറയുമ്പോൾ വില കുറയ്ക്കാനുമുള്ള കേന്ദ്രനിയമം അനുസരിച്ച് ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 15 രൂപ വീതം കുറയ്‌ക്കേണ്ടതാണ്. കേന്ദ്രസർക്കാർ അതിനു തയാറാകാതെ എക്‌സൈസ് നികുതി 3 രൂപ വർദ്ധിപ്പിച്ച് 39,000 കോടി രൂപ പ്രതിവർഷം ജനങ്ങളിൽ നിന്നു പിഴിഞ്ഞെടുക്കുകയാണ്. ഇതു ജനങ്ങൾക്ക് കിട്ടേണ്ട പണമാണ്. എക്‌സൈസ് നികുതി വർദ്ധന സ്വകാര്യ എണ്ണ കമ്പനികൾ ഉൾപ്പെടെയുള്ള പെട്രോളിയം കമ്പനികൾക്ക് വൻലാഭം ഉണ്ടാക്കുന്ന നടപടിയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.