തിരുവനന്തപുരം: ട്രെയിനുകളിലെ എ.സി കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് പുതയ്‌ക്കാൻ കമ്പിളി വേണമെങ്കിൽ ഇനി കൈയിൽ കരുതണം. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി എ.സി കോച്ചുകളിൽ കർട്ടനുകളും കമ്പിളികളും പിൻവലിച്ച് റെയിൽവെ ഉത്തരവിറക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ യാത്രയിൽ ഈ സൗകര്യം ലഭിക്കില്ല.
എ.സി കോച്ചുകൾ ഓരോ യാത്രയ്ക്കു ശേഷവും കഴുകി വൃത്തിയാക്കാനാകില്ല എന്നതുകൊണ്ടാണ് വൈറസ് പറ്റിപ്പിടിച്ചിരിക്കാൻ സാദ്ധ്യതയുള്ള കർട്ടനുകളും കമ്പിളികളും വേണ്ടെന്നു വയ്‌ക്കുന്നത്. അതേസമയം, ആവശ്യമുള്ള യാത്രക്കാർക്ക് കമ്പിളികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്നതിന് തടസ്സമില്ല.