congress-

ഭോപ്പാൽ: മദ്ധ്യപ്രദേശിന് പിന്നാലെ കോൺഗ്രസ് എം.എൽ..എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബി..ജെ..പി തന്ത്രമൊരുങ്ങുന്നു... ഇതിന്റെ ഭാഗമായി ഗുജറാത്തിലും കോൺഗ്രസിന് തിരിച്ചടി നൽകി നാല് എം..എൽ..എമാർ രാജി വച്ചു.. ഇവർ രാജിക്കത്ത് സ്പീക്കർക്ക് കൈമാറിയതാണ് റിപ്പോർട്ടുകൾ.

തങ്ങളുടെ എം..എൽ.എമാരെ ബി.ജെ.പി ചാക്കിടുമെന്ന കണക്ക്കൂട്ടലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ എം..എൽ..എമാരെ റിസോർട്ടിലേക്ക് മാറ്റാനാണ് കോൺഗ്രസിന്റെ നീക്കം.. 14 എം..എൽ.എമാരുടെ ആദ്യബാച്ചുമായി കോൺഗ്രസ് ജയ്‌പൂരിലെത്തിയപ്പോൾ നാല് എം.എൽ.എമാരെ കാണാതാവുകയായിരുന്നു, എം..എൽ.എമാരായ സോമഭായ് പട്ടേൽ, ജെവി കക്കാഡിയ എന്നിവരുൾപ്പെടെ നാലുപേരാണ് രാജിവെച്ചത്. അതേസമയം രാജിവെച്ചന്ന പ്രചാരണം നിഷേധിച്ച് കോണ്‍ഗ്രസ് എം..എൽ.എ വ്രിജിഭായ് രംഗത്തെത്തി.

103 അംഗങ്ങളുള്ള ബി..ജെ..പിക്കു മൂന്നു സ്ഥാനാർത്ഥികളെയും ജയിപ്പിക്കാൻ വേണ്ടത് 110 പ്രഥമ വോട്ടുകളാണ്. ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് എം..എൽ.എമാരുടെയും എൻ.സി.പിയുടെ ഒരു എം.എൽ.എയുടെയും പിന്തുണ ബി.ജെ.പി അവകാശപ്പെടുന്നുണ്ട്.
നാലു കോൺഗ്രസ് എം.എൽ.എമാരെങ്കിലും വിപ്പ് ലംഘിച്ചു കൂറുമാറി വോട്ട് ചെയ്യുകയോ പോളിംഗ് സമയത്തു സഭയിൽ നിന്നു വിട്ടുനിന്നു തങ്ങളെ പിന്തുണയ്ക്കുകയോ ചെയ്യുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടൽ.