മാർച്ച് 6:ബ്രിട്ടീഷ് പൗരനും ഭാര്യയും ഉൾപ്പെടെ 19 അംഗ സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി
രണ്ടു ദിവസം കൊച്ചി വില്ലിംഗ്ടൺ ഐലൻഡിലുള്ള കാസിനോ ഹോട്ടലിൽ താമസം
മാർച്ച് 8:ടൂറിസ്റ്റ് കേന്ദ്രമായ അതിരപ്പിള്ളി സന്ദർശിച്ചു.
റസിഡൻസി ഹോട്ടലിൽ ഭക്ഷണം
മാർച്ച് 9: ചെറുതുരുത്തി റിവർ റിട്രീറ്റ് റിസോർട്ടിൽ താമസിച്ചു
മാർച്ച് 10: മൂന്നാർ കെ.ടി.ഡി.സി ടീ കൗണ്ടി റിസോർട്ടിലെത്തി
രോഗലക്ഷണത്തെ തുടർന്ന് ബ്രിട്ടീഷ് പൗരൻ അന്നു തന്നെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലെത്തി ഡോക്‌ടറെ കണ്ട് മരുന്ന് വാങ്ങി
മാർച്ച് 11: ഡോക്‌ടർ അറിയിച്ചതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് സാമ്പിളെടുത്തു.
ടീ കൗണ്ടിയിലെത്തിച്ച് നിരീക്ഷണത്തിലാക്കി
മാർച്ച് 12: സംഘം മാട്ടുപ്പെട്ടിയിലേക്ക് പുറപ്പെട്ടു
ആരോഗ്യവകുപ്പ് തടഞ്ഞ് തിരികെ ഹോട്ടലിൽ എത്തിച്ചു
മാർച്ച് 13: ഹോട്ടലിന് പുറത്തിറങ്ങിയില്ല. നിരീക്ഷണത്തിൽ
മാർച്ച് 14: വൈകിട്ട് ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ചു.
വിവരം പുറത്തുവിട്ടില്ല. ഇയാളെ ഐസൊലേറ്റ് ചെയ്‌തില്ല
രാത്രി പത്തിന് ഇയാളും സംഘവും ഹോട്ടലിൽ നിന്ന് മുങ്ങി.
ഹോട്ടൽ അധികൃതർ വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ല.
മാർച്ച് 15:രാവിലെയാണ് സംഘം മുങ്ങിയത് ആരോഗ്യവകുപ്പ് അറിയുന്നത്.
വിവരം എറണാകുളം ജില്ലാ ഭരണകൂടത്തിന് കൈമാറി.
ഉച്ചയോടെ നെടുമ്പാശേരിയിൽ സംഘത്തെ കണ്ടെത്തി.
വിമാനത്തിൽ കയറിയ സംഘത്തെ പുറത്തിറക്കി.
എറണാകുളം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.