chandra-shekhar-asad

ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പാർട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാർട്ടിയെന്നാണ് നാമധേയം. ബഹുജൻ സമാജ്‌വാദി പാർട്ടി സ്ഥാപകൻ കാൻഷി റാമിന്റെ ജന്മദിനത്തിലാണ്‌ പ്രഖ്യാപനം. പാർട്ടി പ്രകടന പത്രികയും അംഗത്വ പ്രചാരണവും അജൻഡയും ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ആസാദ് സാമൂഹിക, സാംസ്‌കാരിക സംഘടനയായി പ്രവർത്തിക്കാനാണ് ആസാദ് സമാജ് പാർട്ടി ഒരുങ്ങുന്നത്.

ദളിതരും പിന്നാക്ക വിഭാഗക്കാരും മുസ്ലിം വിഭാഗക്കാരും പാർട്ടിയിൽ ചേരണമെന്ന് ചന്ദ്രശേഖർ നേരത്തെ ആഹ്വാനം ചെയ്‌തിരുന്നു. പ്രവർത്തനങ്ങൾ താഴേതട്ടിൽ നിന്നും ആരംഭിക്കാൻ ഭീം ആർമി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ എന്നപേരിൽ വിദ്യാർത്ഥി സംഘടനയ്ക്ക് ചന്ദ്രശേഖർ രൂപം നൽകിയിരുന്നു.