ss

നെയ്യാറ്റിൻകര: കൊറോണ വൈറസ് ബാധിതർക്ക് വേണ്ടി വ്ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടന്നു. പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോയിൽ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് ഇടവക വികാരി വി.പി. ജോസ് നേതൃത്വം നൽകി. കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികൾ പ്രാർത്ഥനകൾ ഏറ്റുചൊല്ലി. ദേവാലയത്തിലേക്ക് മെഴുകുതിരി പ്രദക്ഷിണം നടന്നു. ദിവ്യബലിക്ക് സഹവികാരി ഫാ. ടോണി മാത്യു മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും വൈകിട്ട് 6ന് ദേവാലയത്തിൽ കൊറോണ ബാധക്കെതിരെ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാവും. ദേവാലയത്തിൽ എത്തുന്ന തീർത്ഥാടകർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുടുതൽ സമയം ദേവാലയത്തിൽ ചിലവഴിക്കരുതെന്നും തിരുസ്വരൂപങ്ങളിൽ തൊട്ടു വണങ്ങരുതെന്നും ഇടവക വികാരി അറിയിച്ചു.