manju-warrier

കൊറോണ പകരുന്നത് തടയുന്നതിനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനായ 'ബ്രേക്ക് ദി ചെയിനിൽ' പങ്കാളിയായി നടി മഞ്ജു വാര്യർ. കൊറോണ വൈറസ് പടരുന്നതിനെ കുറിച്ചും കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിനെ കുറിച്ചും പറഞ്ഞുകൊണ്ടാണ് മഞ്ജു ക്യാംപെയിനിൽ ഭാഗമായത്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഒരു ചങ്ങല പോലെയാണ് കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതെന്നും ഈ ചെയിൻ കേരളത്തിൽ ബ്രേക്ക് ചെയ്യാൻ സാധിക്കുമെന്നും സാധിക്കണമെന്നും. അതിന് ഏറ്റവും അത്യാവിശ്യമായി വേണ്ടത് ശുചിത്വണെന്നും മഞ്ജു വീഡിയോയിലൂടെ ഓർമിപ്പിച്ചു.

വീഡിയോ കാണാം: