reshma-

ബിഗബോസ് മലയാളം സീസൺ 2 റിയാലിറ്റി ഷോയിൽ നിന്ന് രജിത് കുമാർ പുറത്തായതിന് പിന്നാലെ രേഷ്മയും പുറത്ത്.. ഇന്ന് നടന്ന എലിമിനേഷനിൽ രേഷ്മ പുറത്തായതായി മോഹൻലാലാണ് പ്രഖ്യാപിച്ചത്.. ഇത്തവണത്തെ എലിമിനേഷൻ ലിസ്റ്റില്‍ രേഷ്മയെക്കൂടാതെ ഷാജി, ദയ, രഘു, അമൃത-അഭിരാമി എന്നിവരും ഉണ്ടായിരുന്നു. '

പുറത്തായതായി മോഹൻ ലാൽ പ്രഖ്യാപിച്ചപ്പോൾ സംയമനത്തോടെയാണ് രേഷ് ഇതിനെ നേരിട്ടത്.. 'താങ്ക്യൂ ലാലേട്ടാ' എന്നുമാത്രം രേഷ്മ ആദ്യം പ്രതികരിച്ചു. പിന്നീട് അവിടെ കൂടിയിരുന്ന മുഴുവന്‍ മത്സരാര്‍ഥികളെയും ആലിംഗനം ചെയ്ത് യാത്ര ചോദിച്ചു. മറ്റ് മത്സരാര്‍ഥികളില്‍ രേഷ്മ ഏറെ സൗഹൃദം സൂക്ഷിച്ചിരുന്ന ഒരാള്‍ രഘു ആയിരുന്നു. ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന രഘു പ്രതികരിച്ചു. അങ്ങനെയാണല്ലോ പുറത്തായതെന്നും . അകത്തേതിനേക്കാള്‍ വലിയ പൊളിറ്റിക്‌സ് ആണല്ലോ പുറത്ത്', എന്നും രേഷ്മ പറഞ്ഞു..


എല്ലാവരോടും വ്യക്തിപരമായി യാത്ര ചോദിച്ചതിന് ശേഷം പാക്ക് ചെയ്ത് വച്ചിരുന്ന ബാഗുകളും എടുത്തുകൊണ്ട് രേഷ്മ പുറത്തേക്ക് നടന്നു. ഒപ്പം മറ്റുള്ളവരും. അപ്പോഴേക്ക് ബിഗ് ബോസ് ഹൗസിലെ രീതിയനുസരിച്ച് സെല്‍ഫി എടുക്കാനുള്ള ഫോണുമായി ദയ അശ്വതി എത്തി. എല്ലാവരും ചേര്‍ന്നുനിന്ന് ആദ്യ ഗ്രൂപ്പ് സെല്‍ഫി ക്ലിക്ക് ചെയ്തത് ഷാജി ആയിരുന്നു. പിന്നാലെ ഫോണ്‍ വാങ്ങി രേഷ്മയും ഒരു സെല്‍ഫി എടുത്തു. അപ്പോഴേക്കും ബിഗ് ബോസ് പുറത്തേക്കുള്ള വാതില്‍ തുറന്നുനല്‍കി. '

ഇന്നലെ മൂന്നാമത്തെ ടാസ്കിനിടയിൽ രജിത് കുമാർ നടത്തിയ അപ്രതീക്ഷിത പ്രവൃത്തിക്കെതിരെ രജിത് മാപ്പുചോദിച്ചപ്പോൾ ക്ഷമിക്കാൻ തയ്യാറായെങ്കിലും ബിഗ് ബോസിലേക്ക് തിരിച്ചുവരുന്നതിനോട് രേഷ്മ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.. തുടർന്നാണ് മത്സരാർത്ഥികളിൽ ഏറെ പോപ്പുലറായിരുന്ന രജിത് പുറത്തായത്.. ഇതിന് പിന്നാലെ മോഹൻലാലിനും രേഷ്മയ്ക്കും എതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തായ രജിത് കുമാർ ഇന്ന് നെടുമ്പാശേരിയിൽ എത്തിയപ്പോൾ ആരാധകർ ഗംഭീര വരവേല്പും നൽകിയിരുന്നു..