ചത്തീസ്ഗഡ്: ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും പഞ്ചാബ് ,ഹരിയാന ഹൈക്കോടതിയിലേക്ക് അടുത്തിടെ സ്ഥലം മാറിവന്ന ജസ്റ്റിസ് എസ് മുരളീധരനാണ് തന്നെ മൈലോഡ് എന്നും യുവര്‍ ലോഡ് എന്നും സംബോധന ചെയ്യരുതെന്ന് അഭിഭാഷകരോട് ആവശ്യപെട്ടത്. ബാര്‍ അസോസിയേഷന്‍ മെംബേഴ്‌സ് പരസ്പ്പരം ബഹുമാനം പുലര്‍ത്തണം എന്ന സന്ദേശം നല്‍കാനാണ് ജസ്റ്റിസ് മുരളീധര്‍ ഇത്തരതില്‍ ഒരു പരാമര്‍ശം നടത്തിയത്.
മുന്‍ വര്‍ഷങ്ങളില്‍ ചത്തീസ്ഗഡ് ബാര്‍ അസോസിയേഷന്‍ സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. തുടര്‍ന്നും അഭിഭാഷകര്‍ മൈ ലോഡ് എന്നും യുവര്‍ ലോഡ് എന്നും ജഡ്ജിമാരെ സംബോധന ചെയ്യാന്‍ തുടങ്ങിയിരുന്നു. ഈ മാസം 6 നാണ് ജസ്റ്റിസ് എസ് മുരളീധര്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയ ബി ജെ പി നേതാക്കള്‍ക്ക് എതിരെ കേസ് എടുക്കുന്നതില്‍ ഡല്‍ഹി പോലീസിന് വീഴ്ച് സംഭവിച്ചിരുന്നു. തുടര്‍ന്ന് ബി ജെ പി നേതാക്കള്‍ക്ക് എതിരെ കേസ് എടുക്കാന്‍ മുരളീധര്‍ ഉത്തരവിട്ടു.
പിന്നാലെയാണ് കഴിഞ്ഞ മാസം 26 ന് ഇദേഹത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും സ്ഥലം മാറ്റുന്നത്.അദേഹത്തിനെ സ്ഥലം മാറ്റിയതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതെ സമയം തന്നെ സ്ഥലം മാറ്റിയതില്‍ എതിര്‍പ്പില്ലന്ന് മുരളീധര്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നു.