kamal

മഹേഷ് പഞ്ചുവിനെ പോലെ സത്യസന്ധനായ ഒരു കമ്മ്യൂണിസ്‌റ്റുകാരനെ ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയത് ശരിയായില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. മഹേഷ് പഞ്ചുവിന് പകരം അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ, സിബി മലയിൽ തുടങ്ങിയവരെയാണ് പുറത്താക്കേണ്ടതെന്ന് ദിനേശ് പറയുന്നു.

സംവിധായകന്റെ വാക്കുകൾ-

'കഴിഞ്ഞതവണ മലപ്പുറത്ത് സി.പി.ഐയുടെ ആളായിട്ട് മത്സരിക്കാനിരുന്ന ആളാണ് കമൽ. ഹുസൈൻ രണ്ടത്താണി വന്നതുകൊണ്ട് ദൗർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ല. അടുത്ത മന്ത്രി സഭ മാറി യു.ഡി.എഫ് വരുവാണെങ്കിൽ മുസ്ളീം ലീഗിന്റെ ആളായിരിക്കും പുള്ളി. ഇത്രയും വർഗീയത കൊണ്ടുനടക്കുന്ന മനുഷ്യനെ ഞാൻ മലയാള സിനിമയിൽ കണ്ടിട്ടില്ല. എങ്ങനെ ആർക്ക് പാരവയ്‌ക്കാം എന്നു പറഞ്ഞു നടക്കുന്ന ഒരാൾ ഒരിക്കലും കമ്മ്യൂണിസ്‌റ്റുകാരനാകില്ല. കമൽ സത്യസന്ധനല്ല. രാഷ്‌ട്രീയത്തിലെ പോലെ തന്നെ ജീവിതത്തിലും അയാൾ സത്യസന്ധനല്ല. എല്ലാ കള്ളത്തരവും കളിച്ച് ജീവിതത്തിൽ വെട്ടിക്കയറാൻ പറ്റിയ ആളാണ്'.

കഴിഞ്ഞദിവസമാണ് ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തു മഹേഷ് പഞ്ചുവിനെ പുറത്താക്കുമെന്ന വാർത്ത പുറത്തുവന്നത്. ചെയ‌ർമാൻ അടക്കമുള്ളവരുമായുള്ള സ്വരചേർച്ചയെ തുടർന്നാണിതെന്നും റിപ്പോർട്ടുകളുണ്ട്.