ബിഗ്‌ബോസിൽ നിന്ന് പുറത്തായ രജിത് കുമാറിനെക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി മത്സരാർത്ഥിയായ രേഷ്മ. ഒരു കാഷ്വൽ ടോക്കിനിടെയിൽ വിവാഹവും കുട്ടികളും വേണ്ടെന്ന പറഞ്ഞതിന് പരിപാടി തുടങ്ങിയ ദിവസം മുതൽ രജിത് പല തരത്തിലും ഉപദ്രവിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു.
'ഒരു പുരുഷനെ ഉമ്മവച്ചെന്നതടക്കം ഞാൻ ചെയ്‌തിട്ടില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വ്യക്തിഹത്യ നടത്തി. എന്റെ ശരീര ആകൃതിയേയും കല്യാണം കഴിക്കാൻ വൈകിയതിനെ കുറിച്ചുമൊക്കെ പറഞ്ഞ് അപമാനിച്ചു. മാനസികമായി അക്രമിക്കുന്നതിടയിലാണ് അവസാനം മുളക് തേക്കൽ എന്ന ഫിസിക്കൽ അറ്റാക്ക് നടത്തുന്നത്'- രേഷ്മ പറഞ്ഞു.
രജിത് കുമാർ ബിഗ് ബോസ് വീടിനുള്ളിൽ സർക്കാസം എന്ന പോലെയുള്ള ദ്വയാർത്ഥ തമാശകളും, ഷോയിലെ ചെറുപ്പക്കാർക്ക് അറിവ് പകരുക എന്ന പോലെ സെക്‌സിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ക്ലാസെടുക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തോട് ഷോയില്‍ വിയോജിച്ചതിന്റെ പേരില്‍ എന്നെ സൈബര്‍ ആക്രമണം നടത്തുന്ന ആരാധകര്‍ എന്ന് പറയുന്ന ഒരു കൂട്ടം മനുഷ്യർ.നന്മ, സത്യസന്ധത, സ്‌നേഹം എന്നൊക്കെ നിരന്തരം പറയുന്ന ഒരാളുടെ ഫോളോവേര്‍സ് എന്ത് കൊണ്ടാണ് ഇത്ര വലിയ അക്രമാസക്തരാവുന്നത്? അദ്ദേഹം എന്ത് ഐഡിയോളജിയാണ് ഇവര്‍ക്ക് അപ്പൊ പകര്‍ന്നു കൊടുക്കുന്നത്? രേഷ്മ ചോദിക്കുന്നു.