corona
corona virus

തൃശൂര്‍ :കൊവിഡ് 19 നെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് രോഗബാധിതനായ ബിട്ടീഷ് പൗരന്‍ കുട്ടനെല്ലൂര്‍ ഉത്സവത്തില്‍ പങ്കെടുത്തത്. ഈ മാസം എട്ടിനാണ് ഇയാള്‍ തൃശൂര്‍ എത്തുന്നത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കുട്ടനെല്ലൂര്‍ ക്ഷേത്രത്തിലെത്തി ഉത്സവതത്തില്‍ പങ്കെടുത്തുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.ഇതിനിടയില്‍ നാട്ടുകാരില്‍ പലരും ഇയാള്‍ക്ക് ഒപ്പം സെല്‍ഫിയെടുത്തു.

മാര്‍ച്ച് 8ന് തൃശൂര്‍ പാറമേക്കാവ് ക്ഷത്രത്തില്‍ എത്തിയ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നാണ് കുട്ടനെല്ലൂര്‍ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് കുട്ടനെല്ലൂര്‍ ക്ഷേത്രത്തില്‍ എത്തി ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഉത്സവത്തില്‍ പങ്കെടുത്തത്.

ഉത്സവത്തിന് എത്തിയ നിരവധി പേര്‍ ഇയാളുമായി അടുത്തിടപഴകിയിട്ടുണ്ട്. വിദേശി ഉത്സവത്തിന് എത്തിയ കൗതുകത്തില്‍ നിരവതി പേര്‍ ഇയാള്‍ക്ക് ഒപ്പം സെല്‍ഫിയെടുത്തു. സ്ത്രീകള്‍ ഉള്‍പ്പടെയുളളവര്‍ സെല്‍ഫിയെടുക്കുകയും ടിക്ക് ടോക്കിക്കില്‍ വീഡിയോ എടുക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികെയാണ്.