corona-and-bar-closing

കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതിന്റെ ആശങ്ക പങ്കുവെക്കുകയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഡോ. സുൽഫി നൂഹു. കൊറോണയെ തടയുന്നതിലുള്ള മാർഗനിർദേശങ്ങൾ പങ്കുവെക്കുന്ന അദേഹം അടച്ചിട്ട എ.സി റൂമിൽ ബാറുകൾ പ്രവർത്തിക്കുന്നത് വരുത്തുന്ന ദോഷത്തിനെക്കുറിച്ചും ആശങ്കപ്പെടുന്നു.

ഡോ. സുൽഫി നൂഹിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പുർണ്ണ രൂപം

പഴുതുകൾ അടയ്ക്കണം.❗ ==================== ഒരു നിമിഷം പോലും വൈകരുത്.

1.കോറെന്റിനിലിരിക്കുന്ന ആൾക്കാർ അത് സ്വദേശികൾ ആണെങ്കിലും വിദേശികൾ ആണെങ്കിലും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.

2.കമ്മ്യൂണിറ്റി സ്പ്രെഡ് ഇതിനകംതന്നെ വന്നുകഴിഞ്ഞുവോ എന്നറിയുവാനായി ആശുപത്രിയിൽ വരുന്ന മറ്റു രോഗികളിൽ നിന്നും റാൻഡം ടെസ്റ്റുകൾ ചെയ്യുന്നത് ഉചിതമായിരിക്കും.

3.ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല.

4.മെഡിക്കൽ വിദ്യാർത്ഥികൾ ഇരുന്നൂറ്റി അൻപതോളം പേർ ഒരു ക്ലാസ് റൂമിൽ ഇരുന്ന് ഇപ്പോഴും വിദ്യാഭ്യാസം നടത്തുന്നത് തീർച്ചയായും അനുവദനീയമല്ല. അവരെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തണം എന്നുണ്ടെങ്കിൽ പോലും അവധി നൽകി അതിൽ നിന്നും സ്വമനസ്സാലെ മുന്നോട്ടു വരുന്നവരുടെ സേവനം ഉപയോഗിക്കുവാൻ കഴിയും. ആ ഉത്തരവാദിത്വം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏറ്റെടുക്കുന്നു. അവരെ രോഗികൾക്ക് ഇടയിലേക്കും തള്ളിവിടുന്നത് രോഗാണു സംക്രമണം കൂട്ടുവാൻ മാത്രമേ സഹായിക്കുകയുള്ളൂ 5.ബാറുകൾ അടയ്ക്കുക തന്നെ വേണം. ഈ കാര്യത്തിൽ തീരുമാനം വൈകാൻ പാടില്ല അടച്ചിട്ട എയർകണ്ടീഷൻ ചെയ്ത ഇരുണ്ട മുറിയിൽ സാധാരണ പാലിക്കേണ്ട നിയമങ്ങൾ ഒന്നും ഇല്ലാതെ പ്രവർത്തിക്കുന്നത് തീർച്ചയായും നല്ലതിനല്ല, സംശയമില്ല.

6.ആരാധനാലയങ്ങളിലെ ആൾക്കൂട്ടം ,വെള്ളിയാഴ്ച ജുമായിലും കുർബാനയിലും അമ്പലങ്ങളിലെ ഉത്സവങ്ങളിലും നിർബന്ധമായും ഒഴിവാക്കണം. അസുഖമെല്ലാം കൂടിയിട്ട് പിന്നീട് നിയന്ത്രിക്കാം എന്ന് കരുതുന്നത് അബദ്ധമായി മാറും

7.കോറെന്റിൻ നിയമങ്ങൾ നമ്മൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അത് തെറ്റായി വ്യാഖ്യാനിച്ച് നഗ്നമായ നിയമലംഘനം നടത്തുന്നവർ ആരായാലും നിയമ നടപടികൾ സ്വീകരിക്കണം . 14 ദിവസം മാത്രം കോറെന്റിന് രാജ്യങ്ങൾ ഉണ്ട് എന്ന് നാം ഓർക്കണം സമയം കൂടുന്നതിനനുസരിച്ച് ഇതു ലംഘിക്കുവാൻ ഉള്ള ഉള്ള പ്രവണത കൂടും എന്ന് പഠനങ്ങളിൽ കാണിക്കുന്നു

8.ആൾക്കൂട്ടം ഒഴിവാക്കുക തന്നെ വേണം കഴിയുന്നത്ര തവണ കൈകൾ സോപ്പും വെള്ളവും ഒഴിച്ച് കഴുകുന്നത് നിർബന്ധം.

9ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോൾ കൈമുട്ടിലേക്ക് അവ ചെയ്യണം.

10.അനാവശ്യമായി മൂക്കിലും വായിലും കണ്ണിലും അനാവശ്യമായി തൊടുന്നത് വൈറസിനെ ശരീരത്തിലേക്ക് വലിച്ചുകയറ്റുന്നു എന്നോർക്കുക .

11.ചുമ ജലദോഷം പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായം തേടുക തന്നെ വേണം . അവർ നിർബന്ധമായും മാസ്ക് ധരിക്കാം.

12.രോഗ പരിചരണം നടത്തുന്ന ആരോഗ്യപ്രവർത്തകരും മാസ്ക് നിർബന്ധമായും ധരിക്കണം.

13.വാക്സിനും തുള്ളിമരുന്നും പറഞ്ഞ് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ എത്തുന്നവരെ വരെ നിർദയം തള്ളിക്കളയണം. അധികം ദൂരെയല്ലാതെ ചെറിയ ഒരു ടൈം ബോംബിന്റെ ടിക് ടിക് ടിക് ശബ്ദം കേൾക്കുന്നുണ്ട് . ഇപ്പോൾ അതീവ കാർക്കശ്യം ഉള്ള തയ്യാറെടുപ്പുകൾ ആ ബോംബിനെ നനഞ്ഞ പടക്കം ആക്കും ആകണം

ഡോ സുൽഫി നൂഹു

" class="_aok _7i2m" tabindex="0">