നല്ലൊരു ഭക്ഷണ പ്രേമിയാണ് മോഹൻലാൽ എന്നത് പരസ്യമായ രഹസ്യമാണ്. വിളമ്പുന്ന ഭക്ഷണം മുഴുവൻ കഴിച്ചു തീർക്കുന്ന വ്യക്തിയാണ് മോഹൻലാലെന്ന് അദ്ദേഹത്തിന് ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന തന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ടെന്ന് റാവീസ് ഗ്രൂപ്പ് ഒഫ് ഹോട്ടലിലെ ഷെഫ് സുരേഷ് പിള്ള പറയുന്നു.
പഴയ രീതിയിൽ ഒരുപാട് അളവിലൊന്നും താരമിപ്പോൾ ഭക്ഷണം കഴിക്കുന്നില്ലെന്ന് സുരേഷ് പറയുന്നു. ഇഷ്ടമില്ലാത്ത ഭക്ഷണമാണെങ്കിൽ പോലും അത് മുഴുവൻ കഴിച്ച് തീർക്കുമെന്നാണ് താൻ കേട്ടിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു.