corona-trissur

തൃശ്ശൂർ: കൊറോണ ബാധയെന്ന് സംശയിച്ച് തൃശ്ശൂരിൽ ഡോക്ടർക്കെതിരെ അതിക്രമം. രോഗബാധയുണ്ടെന്ന് ആരോപിച്ച് താമസിക്കുന്ന ഫ്ളാറ്റിലെ അസോസിയേഷൻ ഭാരവാഹികൾ ഡോക്‌ടറെ പൂട്ടിയിടുകയായിരുന്നു. പൂട്ടിയിട്ട ശേഷം മുറിക്ക് പുറത്ത് കൊറോണ എന്ന് എഴുതി വയ്‌ക്കുകയും ചെയ‌്തു.

ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടർക്ക് കൊവിഡ് ഉണ്ടെന്ന് ഇത് വരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അതിക്രമം.