minarva-sivanandan

ഇ​.എം.​എ​സ് ​സ്വ​ന്തം,​ ​എ.​കെ.​ജി സ്വ​ന്തം,​ ​വി.എ​സ് ​സ്വ​ന്തം,​ ​കാ​ട്ടാ​യി​ക്കോ​ണം​ ​വി.​ ​ശ്രീ​ധ​ർ​ ​അ​തി​നെക്കാ​ൾ​ ​സ്വ​ന്തം,​ ​ഒ.​ജെ ഏ​റ്റ​വും​ ​വ​ലി​യ​ ​ബ​ന്ധു,​ ​കെ.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​സ്വ​ന്തം​ ​അ​ണ്ണ​ൻ​ ​ഇ​ങ്ങ​നെ​ ​മ​ഹാ​ബ​ന്ധു​ബ​ല​വും​ ​സ്വ​ന്ത​ക്കാ​രു​മു​ള്ള​ ​ഒ​രു​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ൻ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​രു​ന്നു.​ ​പേ​ട്ട​യി​ൽ.​ ​പേ​ര് ​കെ.​എ​ൻ.​ ​ശി​വാ​ന​ന്ദ​ൻ.​ ​മി​ന​ർ​വ​ ​ശി​വാ​ന​ന്ദ​ൻ​ ​എ​ന്ന​ ​ത​ല്പു​രു​ഷ​ ​സ​മാ​സ​ത്തി​ൽ​ ​പ​റ​ഞ്ഞാ​ലേ​ ​സം​ഗ​തി​ക​ൾ​ ​പൂ​ർ​ണ​മാ​കൂ.​ ​അ​ദ്ദേ​ഹം​ ​പി.ബി മെ​മ്പ​റാ​യി​ല്ല,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യി​ല്ല,​ ​എം.​എ​ൽ.​എ ആ​യി​ല്ല,​ ​എം.​പി ​ആ​യി​ല്ല.​ ​എ​ന്തി​ന് ​ഒ​രു​ ​കോ​ർ​പറേ​ഷ​ൻ​ ​കൗ​ൺ​സി​ല​ർ ​പോ​ലു​മാ​യി​ല്ല.

അ​മ്പ​തു​ക​ളു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​പേ​ട്ട​യി​ൽ​ ​നിന്നൊ​രാ​ൾ​ ​ക​മ്മ്യൂ​ണി​സ്റ്റാ​വു​ക​ ​ഒ​ര​ദ്‌ഭു​ത​മാ​ണ്.​ ​എ​ന്തെ​ന്നാ​ൽ​ ​സാ​ക്ഷാ​ൽ​ ​കെ.​ ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​കാ​ന്തി​ക​ ​വ​ല​യ​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്തു​ക​ട​ക്കു​ന്ന​ത് ​അ​ക്കാ​ല​ത്ത് ​പേ​ട്ട​യി​ലെ​ ​ഒ​രു​ ​ചെ​റു​പ്പ​ക്കാ​ര​ന് ​ചി​ന്തി​ക്കാ​ൻ​ ​പോ​ലു​മാ​വി​ല്ല.​ ​കേ​ര​ള​കൗ​മു​ദി​ ​പ്ര​സി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​പേ​ട്ട​ക്കാ​ര​നാ​യ​ ​ഒ​രു​ ​ചെ​റു​പ്പ​ക്കാ​ര​ൻ​ ​കെ.​ ​ബാ​ല​കൃ​ഷ്ണ​നെ​ ​അ​വ​ഗ​ണി​ച്ച് ​ക​മ്മ്യൂ​ണി​സ്റ്റാ​യി​ ​എ​ന്ന​തു​ത​ന്നെ​ ​ഒ​രു​ ​മ​ഹാ​സം​ഭ​വ​മാ​ണ്.​ ​അ​ങ്ങ​നെ​ ​ജ​ന്മ​നാ​ ​ക​മ്മ്യൂ​ണി​സ്റ്റാ​യി​ ​അ​റി​യ​പ്പെ​ട്ട​ ​ഒ​രാ​ളാ​ണ് ​വെ​റും​ ​സാ​ധാ​ര​ണ​ക്കാ​ര​നാ​യി​ ​ജ​നി​ച്ച​ ​ഈ​ ​അ​സാ​ധാ​ര​ണ​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ൻ​ .


പ​രി​ച​യ​പ്പെ​ട്ട​ ​കാ​ലം​ ​മു​ത​ൽ​ ​ഞാ​ന​ദ്ദേ​ഹ​ത്തെ​ ​ശി​വാ​ന​ന്ദ​ ​അ​ണ്ണ​ൻ​ ​എ​ന്നാ​ണ് ​വി​ളി​ച്ചി​രു​ന്ന​ത്.​ 1961​-62​ ​കാ​ല​ത്ത് ​ഞാ​ൻ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​യൂണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കാൻ​ ​വ​ന്ന​പ്പോ​ഴാ​ണ് ​അ​സാ​ധാ​ര​ണ​ ​ക​മ്മ്യൂ​ണി​സ്റ്റി​നെയും​ ​പരി​ച​യ​പ്പെ​ട്ട​ത്.​ ​സ​:​ ​കെ.​ ​അ​നി​രു​ദ്ധ​ന്റെ​ ​വിശ്വ​കേര​ളം​ ​പ്ര​സി​ൽ ​വ​ച്ചാ​ണ് ​എ​ന്നാ​ണ് ​എ​ന്റെ​ ​ഓർമ്മ.​ ​സ​:​ ​ക​ര​മ​ന​ ​സോ​മ​നാ​ണ് ​ശി​വാ​ന​ന്ദ​ണ്ണ​നെ​ ​എ​നി​ക്കു​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.​ ​ത​മ്പാ​നൂ​ർ​ ​ഓ​വ​ർ​ ​ബ്രി​ഡ്ജ് ​മൈ​താ​ന​ത്ത് ​(​ഇ​ന്ന് ​മൈ​താ​ന​വും​ ​ഓ​വ​ർ​ ​ബ്രി​ഡ്ജു​മി​ല്ല​).​ ​പാ​ർട്ടിക്ക് ​ഒ​രു​ ​വി​ശ​ദീ​ക​ര​ണ​യോ​ഗം​ ​ന​ട​ത്ത​ണം.​ ​അ​തി​ന് ​അ​വി​ടെ​ ​ഒ​രു​ ​പ്ലാ​റ്റ് ​ഫോം​ ​കെ​ട്ട​ണം.​ ​ഇ​ന്ന​ത്തെ​പ്പോ​ലെ​ ​ഏ​തെ​ങ്കി​ലും​ ​ക​രാ​റു​കാ​രെ​ ​ഏ​ൽ​പ്പി​ച്ച് ​പ്ലാ​റ്റ്‌​ഫോം​ ​കെ​ട്ടു​ന്ന​ ​രീതി​ ​അ​ന്നി​ല്ല.​ ​എ​ന്നു​ ​മാ​ത്ര​മ​ല്ല​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​യി​ൽ​ ​പാ​ർ​ട്ടി​ക്ക് ​പ്ലാ​റ്റ്‌​ഫോം​ ​കെ​ട്ടി​ ​യോ​ഗം​ ​ന​ട​ത്താ​ൻ​ ​പ​ട്ടം​ ​താ​ണു​പി​ള്ള​ ​സാ​റി​ന്റെ​ ​പാ​ർ​ട്ടി​ക്കാ​രാ​യ​ ​ടാ​ക്സി​ ​ഡ്രൈ​വ​ർമാ​രും​ ​അ​വ​രു​ടെ​ ​സ​ഹാ​യി​ക​ളും​ ​അ​നു​വ​ദി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നി​ല്ല.​ ​അതു​കൊ​ണ്ട് ​പ്ലാ​റ്റ്‌​ഫോം​ ​കെ​ട്ടാ​നാ​വ​ശ്യ​മാ​യ​ ​സാ​ധ​ന​ങ്ങ​ളോ​ടെ​ ​എ​ന്തി​നും​ ​ത​യ്യാ​റെ​ടു​ത്ത് ​ഒ​രു​ ​സം​ഘ​മാ​യി​ട്ട് ​സ്ഥ​ല​ത്തെ​ത്തു​ക​യും,​ ​പ​ന്ത​ലു​കെ​ട്ടു​കാ​ർ​ക്ക് ​ര​ക്ഷ​ക​രാ​യും,​ ​യോ​ഗം​ ​തീ​രും​വ​രെ​ ​പ​ന്ത​ലി​ന് ​കാ​വ​ൽ​ക്കാ​രാ​യും,​ ​പാ​ർ​ട്ടി​ ​സ​ഖാ​ക്ക​ൾ​ ​അ​വി​ടെ​ ​കാ​വ​ൽ​ ​നി​ല്ക്കു​ക​യു​മാ​യി​രു​ന്നു​ ​അ​ന്ന​ത്തെ​ ​രീ​തി.​ ​അ​ങ്ങ​നെ​ ​ത​മ്പാ​നൂ​രി​ൽ​ ​പ്ലാ​റ്റ്‌​ഫോം​ ​കെ​ട്ടാ​നു​ള്ള​ ​വോളന്റിയർ ​കോ​റി​ന്റെ​ ​ക്യാ​പ്റ്റ​ന്മാ​രാ​യി​ ​ഞ​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​വ​രി​ൽ​ ​ഒ​രാ​ളാ​യി​രു​ന്നു​ ​മി​ന​ർ​വ​ ​ശി​വാ​ന​ന്ദ​ൻ.​ ​ഞാ​നോ​ർ​ക്കു​ന്ന​ ​മ​റ്റൊ​രാ​ൾ​ ​പ​ള്ളി​ച്ച​ൽ​ ​സ​ദാ​ശി​വ​നാ​യി​രു​ന്നു.​ ​സാ​ഹ​സി​ക​ത​യും​ ​സ​മ​രോ​ത്സു​ക​ത​യു​മാ​ണ് ​കെ.​എ​ൻ.​ ​ശി​വാ​ന​ന്ദ​ന്റെ​ ​വ്യ​ക്തി​ത്വം.


കേ​ര​ള​കൗ​മു​ദി​യി​ലെ​ ​ഇ​ന്ദി​രാ​ ​പ്രി​ന്റിം​ഗ് ​വ​ർ​ക്സി​ൽ​ ​ഒ​രു​ ​പ്ര​സ് ​തൊ​ഴി​ലാ​ളി​യാ​യി​ട്ടാ​ണ് ​സ​ഖാ​വ് ​ജീ​വി​തം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​അ​ക്കാ​ല​ത്തെ​ ​ഏ​റെ​ ​സ​മാ​ദ​ര​ണീ​യ​നാ​യി​രു​ന്ന​ ​പ​ത്രാ​ധി​പ​ർ​ ​കെ.​ ​സു​കു​മാ​ര​ൻ,​ ​രാ​ഷ്ട്രീ​യ​ ​സാ​ഹി​ത്യ​രം​ഗ​ത്തെ​ ​അ​ഗ്നി​ജ്വാ​ല​യാ​യി​രു​ന്ന​ ​കെ.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രു​ടെ​ ​വാ​ത്സ​ല്യം​ ​നേ​രി​ട്ട​നു​ഭ​വി​ച്ചു​ ​വ​ള​ർ​ന്ന​താ​ണ് ​ശി​വാ​ന​ന്ദ​യ​ണ്ണ​ന്റെ​ ​യൗ​വ​നം.​ ​കാ​ട്ടാ​യി​ക്കോ​ണം​ ​വി.​ ​ശ്രീ​ധ​ർ,​ ​ആ​ശാ​ൻ​ ​(​കെ.​വി.​ ​സു​രേ​ന്ദ്ര​നാ​ഥ്)​ ​എ​ന്നീ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​നേ​താ​ക്ക​ന്മാ​രു​ടെ​ ​ഒ​ളി​വി​ലെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​സ​ഹാ​യി​ ​എ​ന്ന​ ​നി​ല​യ്ക്കാ​ണ് ​സ​ഖാ​വ് ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ന്ന​ത്.​ 1950​-​ൽ​ ​അ​ദ്ദേ​ഹം​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യി​ൽ​ ​അം​ഗ​മാ​യി.​ ​പ​ത്ര​വി​ത​ര​ണ​ക്കാ​ര​നും​ ​പ്ര​സ് ​തൊ​ഴി​ലാ​ളി​യു​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​അ​ദ്ദേ​ഹം​ ​പ്ര​സ് ​തൊ​ഴി​ലാ​ളി​ക​ളെ​ ​സം​ഘ​ടി​പ്പി​ക്കു​ക​യും​ ​സി​റ്റി​ ​പ്ര​സ് ​വ​ർ​ക്കേ​ഴ്സ് ​യൂ​ണി​യ​ൻ​ ​എ​ന്ന​ ​സം​ഘ​ട​ന​യു​ടെ​ ​പ്ര​ധാ​ന​ ​പ്ര​വ​ർ​ത്ത​ക​നാ​വു​ക​യും​ ​ചെ​യ്തു. വെ​ളു​പ്പി​ന് ​അ​ഞ്ചു​മു​ത​ൽ​ ​പ​ത്ര​വി​ത​ര​ണം,​ ​എ​ട്ടു​മ​ണി​ ​മു​ത​ൽ​ ​പ്ര​സി​ൽ.​ ​വൈകിട്ട് ​ ​യൂ​ണി​യ​ൻ​ ​പ്ര​വ​ർ​ത്ത​നം,​ രാ​ത്രി​ ​മു​ഴു​വ​ൻ​ ​ഒ​ളി​വി​ലു​ള്ള​ ​ക​മ്മ്യൂ​ണി​സ്റ്റ് ​നേ​താ​ക്ക​ളു​ടെ​ ​സ​ഹാ​യി,​ ​പ​ക​ല​ത്തെ​ ​മു​ഴു​വ​ൻ​ ​കാ​ര്യ​ങ്ങ​ളും​ ​അ​വ​ർ​ക്കെ​ത്തി​ച്ചു​ ​കൊ​ടു​ക്ക​ൽ,​ ഇ​താ​യി​രു​ന്നു​ ​അ​ക്കാ​ല​ത്തെ​ ​ഈ​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ ​പ​രി​പാ​ടി.​ ​സി​റ്റി​യി​ൽ​ ​വ​ള​രെ​ ​വേ​ഗം​ ​വേ​രു​റ​പ്പി​ച്ച​ ​ക​മ്മ്യൂ​ണി​സ്റ്റു​ ​പാ​ർ​ട്ടി,​ ​ലോ​ക്ക​ൽ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സം​ഘ​ട​നാ​രൂ​പം​ ​ന​ൽ​കു​ന്ന​ ​നി​ല​യി​ലെ​ത്തി.​ 1953​-​ൽ​ ​പാ​ർ​ട്ടി​യു​ടെ​ ​പേ​ട്ട​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​രൂ​പീ​കൃ​ത​മാ​യ​ത് ​സ​:​ ​മി​ന​ർ​വ​ ​ശി​വാ​ന​ന്ദ​നെ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​നി​ശ്ച​യി​ച്ചു​കൊ​ണ്ടാ​ണ്.​ 1962​-​ൽ​ ​അ​വ​ണാ​കു​ഴി​ ​സെ​ക്ര​ട്ട​റി​യാ​യ​ ​പാ​ർ​ട്ടി​ ​തി​രു​വ​ന​ന്ത​പു​രം​ ​താ​ലൂ​ക്ക് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​സ​ഖാ​വ് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​അ​വി​ഭ​ക്ത​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​കൗ​ൺ​സി​ലി​ലേ​ക്കും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​യാ​തൊ​രു​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കും​ ​കാ​ത്തു​നി​ൽ​ക്കാ​തെ​ ​അ​ദ്ദേ​ഹം​ ​മര​ണം​ ​വ​രെ​ ​ക​മ്മ്യൂ​ണി​സ്റ്റാ​യി​ ​തു​ട​ർ​ന്നു. ക​മ്മ്യൂ​ണി​സ്റ്റു​ ​നേ​താ​ക്ക​ന്മാ​രെ​ ​ദേ​ശീ​യ​മാ​യി​ ​എ​പ്പോ​ഴെ​ല്ലാം​ ​അ​റ​സ്റ്റു​ ​ചെ​യ്ത് ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ൽ​ ​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടോ​ ​അ​പ്പോ​ഴെ​ല്ലാം​ ​മി​ന​ർ​വ​ ​ശി​വാ​ന​ന്ദ​നും​ ​ഡ​റ്റി​ന്യൂ​വാ​യി​ ​അ​വ​രോ​ടൊ​പ്പം​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​എ​ത്തി​യി​ട്ടു​ണ്ട്.1962​-​ൽ​ ​ഇ​ന്ത്യ​-​ചൈ​ന​ ​സം​ഘ​ർ​ഷ​ ​കാ​ല​ത്തു​ ​അ​വി​ഭ​ക്ത​ ​പാ​ർ​ട്ടി​യി​ലെ​ ​ഇ​ട​തു​പ​ക്ഷ​ക്കാ​രെ​ ​ചൈ​നാ​ചാ​ര​ന്മാ​ർ​ ​എ​ന്ന​ ​മു​ദ്ര​കു​ത്തി​ ​ജ​യി​ലി​ൽ​ ​അ​ട​ച്ചു.​ ​അ​ക്കാ​ല​ത്ത് ​ഇ.​എ​മ്മി​നും,​ ​എ.​കെ.​ജി​ക്കും​ ​കാ​ട്ടാ​യി​കോ​ണ​ത്തി​നു​മൊ​പ്പം​ ​കെ.​എ​ൻ.​ ​ശി​വാ​ന​ന്ദ​നും​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​അ​ട​യ്ക്ക​പ്പെ​ട്ടു.


1964​-​ൽ​ ​ഇ​ന്തോ​-​പാ​ക് ​യു​ദ്ധ​ത്തെ​ ​തു​ട​ർ​ന്ന് ​പാർ​ട്ടി​ ​ക​മ്മ്യൂ​ണി​സ്റ്റു​ ​മാ​ർ​ക്സി​സ്റ്റാ​യി​ ​രൂ​പ​പ്പെ​ട്ടു​വ​രു​ന്ന​ ​കാ​ല​ത്ത് ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ളെ​യാ​കെ​ ​കൂ​ട്ട​ത്തോ​ടെ​ ​ജ​യി​ലി​ല​ട​ച്ചു.​ ​ഇ.​എമ്മിനും,​ ​എ.​കെ.​ജി.​യ്ക്കും വി.​എസിനു​മൊ​പ്പം​ ​സ​:​ ​ശി​വാ​ന​ന്ദ​നും​ ​തിരു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ.​ ​ജ​യി​ലി​ൽ​ ​കി​ട​ന്ന​ ​പ​തി​നെ​ട്ടു​മാ​സവും​ ​അ​വി​ടെ​ ​സഖാവ് ​ഇ.​എം.​എ​സ്.​ ​എ​ടു​ത്ത​ ​സ്റ്റ​ഡി​ക്ലാ​സു​ക​ളെ​ക്കു​റി​ച്ച് ​വി​കാ​ര​ഭ​രി​ത​മാ​യ​ ​ത​ന്റെ​ ​സ്മ​ര​ണ​ക​ൾ​ ​അദ്ദേഹം​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ലാ​ ​സാ​ഹി​ത്യ​ ​രംഗ​ത്തോ​ട് ​അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ ​താ​ത്‌​പ​ര്യ​വും​ ​എ​ടു​ത്തു​ ​പ​റ​യേ​ണ്ട​താണ്.​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പറേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ക​ലാ​-​സാം​സ്‌​കാ​രി​ക​-​വ്യാ​വ​സാ​യി​ക​ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ​ ​ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​ ​മു​ഖ്യ​ചു​മ​ത​ല​ ​പ​ല​പ്പോ​ഴും​ ​അ​ദ്ദേ​ഹം​ ​ഏ​റ്റെ​ടു​ത്തി​രു​ന്നു.​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​ന​ല്ല​ ​നാ​ട​ക​സ​മി​തി​ക​ളെ​ ​ക്ഷ​ണി​ച്ചു​ വ​രു​ത്തി​ ​നാ​ട​കം​ ​ക​ളി​പ്പി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു.​ ​ഞാ​ൻ​ ​എ​ഴു​തി​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ ​എ​ല്ലാ​ ​നാ​ട​ക​ങ്ങ​ളു​ടെ​യും​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​ശി​വാ​ന​ന്ദ​യ​ണ്ണ​നും​ ​കു​ടും​ബ​വും​ ​നി​ർ​ബ​ന്ധ​മാ​യും​ ​ഉ​ണ്ടാ​കു​മാ​യി​രു​ന്നു.
( പ്രമുഖ നാടകകൃത്തും മുൻ എം.എൽ.എയുമാണ് ലേഖകൻ )​