അബുദാബി: കൊറോണ വെെറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ അബുദാബിയിൽ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. അബുദാബിയിൽ വാഹനങ്ങൾക്ക് ടോൾ സൗജന്യമാക്കി. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കോവിഡ് 19 മൂലമുള്ള പ്രത്യേക സാമ്പത്തിക അവസ്ഥ മനസിലാക്കിയാണ് അബുദാബി ഗവർമെന്‍റ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി അബുദാബി സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പദ്ധതി (ഗദാൻ 21) പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ പദ്ധതി തയ്യാറാക്കിയത്. തുടർന്നുള്ള നിർദേശങ്ങളനുസരിച്ചാണ് വാഹനങ്ങൾക്ക് ടോൾ സൗജന്യമാക്കിയത്.
കമ്പനി വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് രജിസ്ട്രേഷൻ ഫീസ് വേണ്ട എന്നും തീരുമാനിച്ചു. അബുദാബി മീഡിയ ഒഫീസാണ് തങ്ങളുടെ ട്വീറ്റിറിലാണ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവച്ചത്. 2020 അവസാനം വരെ എല്ലാ വാഹനങ്ങളുടെയും ട്രാഫിക് താരിഫിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.