ആയോധനകലയിൽ തന്റെ കഴിവ് തെളിയിച്ച് കഴി‌ഞ്ഞ അമർനാഥ് എന്ന ഏഴാം ക്ളാസ്സുകാരൻ ഇപ്പോൾ കൃഷിയിലേക്ക് ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഈ കൊച്ചു മിടുക്കൻ തന്റെ ചുവട് ഒന്ന് മാറ്റി പിടിക്കുകയാണ്. വീടിനോടു ചേർന്നുള്ള സ്ഥലത്ത് കൃഷി പരീക്ഷണങ്ങൾ നടത്തി അതിലും മികവ് കൊയ്യാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് തിരുവനന്തപുരം വെള്ളായണി സ്വദേശിയായ അമർനാഥ്. ഈ കൊച്ചു മിടുക്കന്റെ കഥ എല്ലാവർക്കും മാതൃകയാവട്ടെ. തന്റെ കൃഷി തോട്ടത്തിലൂടെ ഓടി നടക്കുമ്പോൾ അവന്റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ.

a-boy-who-turns-a-farmer