തിരുവനന്തപുരം: കോവിഡ് 19 രോഗബാധ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ എല്ലാ പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചതായി അറിയിപ്പ്. ഏപ്രില്‍ 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 31 വരെ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവെച്ചിട്ടുള്ളതായും അറിയിപ്പിലുണ്ട്. ഏപ്രില്‍ മാസത്തെ ഇന്റര്‍വ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുന്നതാണെന്നും പി.എസ്.സി അറിയിച്ചു. നേരത്തെ കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 20 വരെ നിശ്ചയിച്ചിരുന്നു പരീക്ഷകള്‍, ഒറ്റത്തവണ പ്രമാണ പരിശോധന, പ്രായോഗിക പരീക്ഷകള്‍ എന്നിവ കമ്മീഷന്‍ മാറ്റിവച്ചിരുന്നു.