ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളായ അക്ഷയ്, പവൻ, വിനയ് എന്നിവർ വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് രാജ്യാന്തര കോടതിയെ ( ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്) സമീപിച്ചു. നേരത്തെ മറ്റൊരു പ്രതിയായ മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. മുകേഷ് സിംഗിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചു കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജി നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കിയിരുന്നു.
സാഹചര്യങ്ങൾ അനുസരിച്ച് പ്രതികൾക്ക് നൽകാൻ കഴിയുന്ന എല്ലാ അവസരവും നൽകി കഴിഞ്ഞെന്നും ഇനി എന്ത് പ്രതിവിധിയാണ് ഉള്ളതെന്നും കോടതി തദവസരത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മാർച്ച് ഇരുപതിന് പുലർച്ചെ 5.30നാണ് പ്രതികളുടെ വിധി നടപ്പാക്കാൻ ഡൽഹി വിചാരണ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികൾ രാജ്യാന്തര കോടതിയെ സമീപിച്ചത്.