മകം- എന്തു വിചാരിച്ചാലും നേടിയെടുക്കാൻ മകം നക്ഷത്രക്കാർക്ക് കഴിയും. ജീവിതത്തിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും മകം നക്ഷത്രക്കാരെ തേടി എത്തും.
രോഹിണി- വ്യാഴത്തിന്റെ രാശി മാറ്റം രോഹിണി നക്ഷത്രക്കാർക്ക് വളരെ ഗുണകരമാണ്. ജോലിയിൽ പുരോഗതി, വിദ്യാർത്ഥികൾക്ക് പഠനപുരോഗതി എന്നിവയുണ്ടാകും. വിവാഹകാര്യങ്ങളിൽ ഉടൻ തന്നെ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകും.
ഉത്രം- വലിയ തരത്തിൽ ഭാഗ്യം തേടിവരും. പുതിയ വർഷം ഉത്രം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഗുണകരമായ കാലമായിരിക്കും. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ പ്രാവർത്തികമാക്കാൻ കഠിനാധ്വാനം ചെയ്യും. ചിങ്ങക്കൂറിൽ ഉൾപ്പെട്ട ഉത്രം നക്ഷത്രക്കാർക്ക് വളരെ ഗുണവും, കന്നിക്കൂറിൽ ഉൾപ്പെട്ട ഉത്രം നക്ഷത്രക്കാർക്ക് സാമാന്യഗുണവും ഈ പുതുവർഷത്തിൽ പ്രതീക്ഷിക്കാം. പുതിയ തൊഴിൽ മേഖലയിൽ പരീക്ഷണ ശ്രമം നടത്തും. കലാകായിക രംഗത്ത് ശോഭിക്കാൻ അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനാകും ഇതിലൂടെ ഉന്നത വിജയവും പ്രശസ്‌തിയും നേടാൻ അവസരമൊരുങ്ങും.
അത്തം- സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്..ജോലിക്കായി കാത്തിരിക്കുന്നവർക്ക് അതിനുള്ള അവസരം ലഭ്യമാവും.എന്നാൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിലിൽ ചില പ്രതിസന്ധികൾക്ക് നേരിടാൻ ഇടയുണ്ട് സന്താനലബ്ദിക്കായി കാത്തിരിക്കുന്നവർക്ക് അനുകൂല വാർത്ത പ്രതീക്ഷിക്കാം. ഏറ്റെടുത്ത കാര്യങ്ങൾ വിജയപ്രദമായി ചെയ്തു തീർക്കുന്നതിനുള്ള അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്താനാകും.
വിശാഖം- ആപത്കരമായ ഘട്ടങ്ങളെ അഭിമുഖീകരിച്ച് അതിൽ നിന്ന് രക്ഷ നേടാൻ കഴിയും.വർഷങ്ങളായി സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഈ വർഷം നടപ്പിൽ വരുത്താൻ സാധിക്കും. ഭൂമി, വീട്, വാഹനം മുതലായവ സ്വന്തമാക്കാനും ഈ വർഷം ഗുണകരമാണ്.
ഉതൃട്ടാതി- വളരെയധികം ഗുണം പ്രദാനം ചെയ്യും. തൊഴിൽപരമായി നേട്ടമുണ്ടാകും. വീടുപണി എളുപ്പത്തിൽ പൂർത്തിയാക്കും. സന്താനങ്ങൾക്ക് പുരോഗതിയുണ്ടാകും.