പി.ജി /എം.ടെക് - തീയതി നീട്ടി
സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് (സി.എസ്.എസ്) പി.ജി/എം.ടെക് അഡ്മിഷനുവേണ്ടിയുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുളള തീയതി 20 വരെ നീട്ടി. വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in.
പുതുക്കിയ പരീക്ഷാതീയതി
31, ഏപ്രിൽ 2 തീയതികളിൽ ആരംഭിക്കാനിരുന്ന ബി.എ (ആന്വൽ സ്കീം) പാർട്ട് മൂന്ന് രണ്ടും ഒന്നും വർഷ മെയിൻ പരീക്ഷകൾ യഥാക്രമം ഏപ്രിൽ 2, 7 എന്നീ തീയതികളിൽ നടത്തും. ഏപ്രിൽ 7 ലെ സബ്സിഡിയറി പരീക്ഷകൾ ഏപ്രിൽ 27 ന് നടത്തും.
തീയതി മാറ്റി
വിദൂരവിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റർ യു.ജി (2017 അഡ്മിഷൻ) അസൈൻമെന്റ്/കേസ് അനാലിസിസ് സമർപ്പിക്കുന്നതിനുളള തീയതി തീയതി പിന്നീട് അറിയിക്കും.
പരീക്ഷാകേന്ദ്രം
ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹാൾടിക്കറ്റുകൾ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റി, നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം. തിരുവനന്തപുരം ജില്ലയിലെ കോളേജുകൾ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തവർ എം.ജി കോളേജ്, തിരുവനന്തപുരത്തും, കൊല്ലം-പത്തനംതിട്ട ജില്ലകളിലെ വിദ്യാർത്ഥികൾ ടി.കെ.എം.ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലത്തും ആലപ്പുഴ ജില്ലയിലെ വിദ്യാർത്ഥികൾ എസ്.ഡി.കോളേജ്, ആലപ്പുഴയിലും പരീക്ഷ എഴുതണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് - ബി.എ ബിരുദം (2013 ന് മുൻപുളള സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.