തിരുവനന്തപുരം:കൊറോണയെ പ്രതിരോധിക്കാൻ എസ് എ ടി ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കും പരിചരണത്തിനായി ഐസൊലേഷൻ വാർഡും ഹെൽപ്പ് ഡെസ്കും ആരംഭിക്കുന്നു.ആരോഗ്യ വകുപ്പു മന്ത്രിയുടെ നിർദേശപ്രകാരമാണ് ഇവിടെയും ഐസൊലേഷൻ വാർഡ് സജ്ജമാക്കുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ അറിയിച്ചു.ഇതോടൊപ്പം ഒ പി യിൽ ഒരു ഹെൽപ് ഡെസ്ക്കും ആരംഭിക്കുന്നുണ്ട് ചൊവ്വാഴ്ച മുതൽ സന്ദർശകർക്കുള്ള പാസ് വിതരണവും താൽക്കാലികമായി നിർത്തിവയ്ക്കും.രോഗവ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നടപടികളുടെ ഭാഗമായാണിത് .എന്നാൽ രോഗികളോടൊപ്പം വരുന്ന കൂട്ടിരിപ്പുകാർക്കുള്ള പാസ് തുടർന്നും നൽകുമെന്നും സൂപ്രണ്ട് അറിയിച്ചു