ss

വിഴിഞ്ഞം : വേങ്ങപൊറ്റ എസ്. പി. സദനത്തിൽ ആർ. സുധാകരൻ (പങ്കിപ്പിള്ള - 62 ) മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിര്യാതനായി.

1980 കളിൽ ചപ്പാത്ത് നവഭാവന ആർട്സ് ,സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ "ആട്ടക്കളം" എന്ന നാടകത്തിൽ "പങ്കിപ്പിള്ള" എന്ന കഥാപാത്രത്തെ അനശ്വരമാക്കിയിരുന്നു. ഈ പേരിലാണ് പിന്നീട് നാട്ടിൽ അറിയപ്പെട്ടിരുന്നത്. അമച്വർ നാടകരംഗത്ത് പല ട്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്നു. ചപ്പാത്ത് ശാന്തിഗ്രാം സന്നദ്ധ സംഘടന സ്ഥാപക അംഗം, സി.പി.ഐ മരപ്പാലം ബ്രാഞ്ച് കമ്മിറ്റി അംഗം, കരിച്ചൽ - കുഴിവിള സൊസൈറ്റി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.ഭാര്യ: ഇ. പ്രസന്നകുമാരി. മക്കൾ: പി. സീമ, എസ്.പി. മുകേഷ് വല്ല്യക്കാടൻ (സിനിമ - സീരിയൽ നടൻ, ബാംഗ്ളൂർ).മരുമക്കൾ : സീമ ജയകുമാർ, ദിവ്യ മുകേഷ്.സംസ്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.