മുംബയ് : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ഇടതു കൈയിൽ സീൽ പതിപ്പിക്കാൻ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ അദ്ധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്ത വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 37 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധിത പ്രദേശത്തുനിന്ന് വരുന്നവരെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.