ranjan-gogoi

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തു.

സുപ്രിംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയി. ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയത് വലിയ ചർച്ചയായിരുന്നു.

അസം സ്വദേശിയായ ഗൊഗോയി 2001 ൽ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011ൽ അവിടുത്തെ ചീഫ് ജസ്റ്റിസായി.തൊട്ടടുത്ത വർഷം അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബർ 17നാണ് അദ്ദേഹം വിരമിച്ചത്..

മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര കോൺഗ്രസിൽ ചേർന്ന് പാർലമെന്റംഗമായിരുന്നു.. മറ്റൊരു ചീഫ് ജസ്റ്റിസായിരുന്ന പി.സദാശിവത്തെ ബി.ജെ.പി സർക്കാർ കേരള ഗവർണറായി നിയമിച്ചിരുന്നു.