ന്യൂഡൽഹി : ഡൽഹി എയർപ്പോർട്ടിൽ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ ഐ പി എസ് ഉദ്യേഗസ്ഥനെയും ഭാര്യയെയും പൊലീസ് പിടികൂടി ആശുപത്രിയിലാക്കി. പാറ്റ്നയിൽ നിന്നുമാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. റാഞ്ചിയിൽ ജോലി ചെയ്യുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും ഡോക്ടറായ ഭാര്യയുമാണ് 14 ദിവസത്തെ നിരീക്ഷണത്തിൽ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ് ആഴ്ച ഇറ്റലിയിൽ നിന്നാണ് ഇവർ എത്തിയത്.
രക്ഷപ്പെട്ട ഇവരെ പിന്തുടർന്ന് പട്‌നയിൽ നിന്ന് പിടികൂടുകയായിരുന്നു. മാർച്ച് എട്ടിന് ഇറ്റലിയിൽ നിന്നും പുറപ്പെട്ട ഇവർ 13നാണ് ഇവർ വിമാനം വഴി ഡൽഹിയിലേക്ക് വന്നത്. ഇരുവരെയും പാറ്റ്ന മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. എന്നാൽ തനിക്കും ഭാര്യക്കും രോഗം ഇല്ലെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥൻ പറയുന്നത്.
എയർപ്പോട്ടിൽ പരിശോധിച്ച ശേഷം അധികൃതർ പോകാൻ അനുവാദം നൽകിയെന്നും അതുകൊണ്ടാണ് നിരീക്ഷണത്തിൽ കഴിയാതെ തങ്ങൾ പോയതെന്നും ഇയാൾ പറയുന്നു. ഇറ്റലിയിൽ നിന്നും വരുന്നവരെ കുറഞ്ഞത് 14 ദിവസമെങ്കിലും നിരീക്ഷണത്തിൽ വയ്ക്കണമെന്നാണ് നിലവിലെ ചട്ടം. ഇന്ത്യയിൽ ഇതുവരെ 114 പേർക്കാണ് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗം മൂലം രാജ്യത്ത് രണ്ട് മരണങ്ങളും ഉണ്ടായി.