ബിഗ് ബോസ് പരിപാടിയിലൂടെ പ്രശസ്തനായ ഡോക്ടർ രജിത് കുമാറിന് ആശംസകൾ പകർന്ന് വലതുപക്ഷ ചിന്തകനും പ്രഭാഷകനുമായ രാഹുൽ ഈശ്വർ. രജിത് കുമാർ നന്മയും അറിവുമുള്ള മനുഷ്യനാണെന്നും അദ്ദേഹം തിരിച്ചുവന്ന് ബിഗ് ബോസ് വിജയിക്കട്ടെ എന്നുമാണ് വീഡിയോ സന്ദേശത്തിലൂടെ രാഹുൽ ഈശ്വർ പറഞ്ഞത്. രജിത്തുമായി രാഹുൽ മുൻപ് നടത്തിയ അഭിമുഖവും വീഡിയോയിലുണ്ട്.
തീവ്ര ഫെമിനിസ്റ്റുകൾ രജിത്തിനെ എന്നും വേട്ടയാടുകയാണ് ചെയ്തിട്ടുള്ളതെന്നും പലരും ഒരുപാട് തെറ്റിദ്ധരിച്ചിട്ടുള്ള വ്യക്തിത്വമാണ് അദ്ദേഹമെന്നും രാഹുൽ പറയുന്നു. അദ്ദേഹത്തെ താൻ വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ടതാണെന്നും അന്നും ഇന്നും ഒരുപോലെയുള്ള രജിത്തിന്റെ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കട്ടേയെന്നും രാഹുൽ ആശംസിച്ചു.
രാഹുലിന്റെ വീഡിയോ ചുവടെ: