
ലോകം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ രോഗവുമായി ബന്ധപ്പെട്ട സിനിമകൾ ഒരുക്കാൻ പേര് രജിസ്റ്റർ ചെയ്യുന്നതിന്റെ തിരക്കിൽ ബോളിവുഡ് നിർമ്മാതാക്കൾ.
പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ ഇറോസ് ഇന്റർനാഷണൽ കൊറോണ പ്യാർ ഹെ എന്ന പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പ്രണയ കഥയായാണ് ചിത്രം ഒരുക്കുക. ഇപ്പോൾ എല്ലാം സ്തംഭിച്ചിരിക്കുകയാണ്. എല്ലാ പ്രശ്നങ്ങളും ശാന്തമാകുന്നതോടെ ഈ പ്രോജക്ട് ആരംഭിക്കും  ഇറോസ് ഇന്റർനാഷണലിന്റെ എംഡിയും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ സുനിൽ ലല്ലയുടെ ഭാര്യയും നിർമ്മാതാവുമായ കൃഷിക ലല്ല പറഞ്ഞു.
കൊറോണയുടെ പേരിൽ നിരവധി സിനിമകൾ രജിസ്റ്റർ ചെയ്തതായി ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കുന്നുണ്ട്. ഡെഡ് ലി കൊറോണ എന്ന പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.