പ്രമേഹരോഗികൾക്ക് പരമപ്രധാനമാണ് പ്രഭാതഭക്ഷണം. ആരോഗ്യകരമായ പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും . പ്രഭാതഭക്ഷണം എട്ട് മണിക്കെങ്കിലും കഴിച്ചിരിക്കണം.
ഇഡ്ഡലി,ദോശ, ഇടിയപ്പം, അപ്പം,ചപ്പാത്തി എന്നിവ രണ്ടോ മൂന്നോ എണ്ണത്തിൽ കൂടരുത്. ഇവയ്ക്കൊപ്പം കൂടിയ അളവിൽ സാമ്പാറോ വെജിറ്റബിൾ കറിയോ കഴിക്കുക. ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം തേങ്ങാ ചട്നി ഒഴിവാക്കുന്നതാണ് ആരോഗ്യകരം.
മുളപ്പിച്ച പയർവർഗങ്ങൾ, റാഗി, ഗോതമ്പ് എന്നിവയടങ്ങിയ പ്രഭാതഭക്ഷണം ആരോഗ്യകരവും പോഷകസമ്പന്നവുമാണ്.
പുട്ട്, തയാറാക്കുമ്പോൾ അരിപ്പൊടിക്ക് പകരം റാഗി, ഓട്സ്, പച്ചക്കറികൾ എന്നിവ ചേർക്കുക. പുട്ടിനൊപ്പം പുഴുങ്ങിയ പയറോ കടലക്കറിയോ കഴിക്കുക. ആവിയിൽ പുഴുങ്ങിയ ഇഡ്ഡലി, പുട്ട് എന്നിവ തയാറാക്കുമ്പോൾ കാരറ്റ്, ഇലക്കറികൾ എന്നിവ ചേർക്കുക.
ദിവസവും പ്രഭാതഭക്ഷണത്തിന് ഒരു മുട്ടയുടെ വെള്ള ഉൾപ്പെടുത്തുന്നത് പ്രോട്ടീൻ ഉറപ്പാക്കാൻ സഹായിക്കും. ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശപ്രകാരം മാത്രം പഴങ്ങൾ തിരഞ്ഞെടുക്കുക.