dead-body

തോട്ടിൽപ്പാലം: തൊട്ടിൽപ്പാലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ബെൽമൗണ്ടിലെ ഇടച്ചേരിക്കണ്ടി ആലിയുടെ മകൻ അൻസാർ(28)​ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അഹമ്മദ് ഹാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സ്ത്രീക്കെതിരെ പോസ്റ്റർ പതിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വഴക്ക് ഒത്തുതീർപ്പാക്കാൻ തൊട്ടിൽപ്പാലം ലീഗ് ഓഫീസിൽ മദ്ധ്യസ്ഥ ചർച്ചയുണ്ടായിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് അൻസാറിന് കുത്തേറ്റത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സ്ത്രീയുടെ സഹോദരനാണ് അഹമ്മദ് ഹാജി.