
തിരുവനന്തപുരം: കൊവിഡ് ബാധിതർ സഞ്ചരിച്ച വഴികൾ സർക്കാർ റൂട്ട് മാപ്പ് വരച്ച് പ്രഖ്യാപിക്കുമ്പോൾ ഓരോർത്തർക്കും നെഞ്ചിടിപ്പാണ്. ആ വഴികളിലൂടെ തങ്ങളും സഞ്ചരിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് മിക്കവർക്കും. ഈ വഴി കണ്ടെത്താനുള്ള പരക്കം പാച്ചിലാണ് പിന്നീട്. എന്നാൽ ഇതിനുള്ള എളുപ്പ വഴിയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. രോഗി സഞ്ചരിച്ച അതേ സമയം നമ്മളും ആ വഴി ഉണ്ടായിരുന്നോ എന്നത് ഓർത്തിരിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ ആശയക്കുഴപ്പം ഉണ്ടാകാനും സാധ്യത ഏറെയാണ്. എന്നാൽ ഗൂഗിൾ മാപ്പിന്റെ ലൊക്കേഷൻ ടൈംലൈൻ എന്ന ഫീച്ചർ ഈ പ്രശ്നത്തിനുള്ള ഉത്തമ പരിഹാരമാവുകയാണ്. ജി.പി.എസ് സൗകര്യമുള്ള ഫോണുകളിൽ ലൊക്കേഷൻ ഹിസ്റ്ററി ഓൺ ആക്കിയിട്ടാൽ നമ്മൾ ഓരോ ദിവസവും പോകുന്ന വഴികൾ അതിൽ റെക്കോർഡ് ആകും. ഈ റെക്കോർഡായ സഞ്ചാര വഴികളും രോഗിയുടെ സഞ്ചാരവഴിയും എളുപ്പത്തിൽ താരതമ്യം ചെയ്യാൻ പറ്റും.
എങ്ങനെ ഇത് ഫോണിൽ പരിശോധിക്കാം?
ടൈംലൈൻ ഓൺ/ഓഫ് ആക്കാൻ
ഗൂഗിൾ മാപ്പ്സ്- സെറ്റിംഗ്സ്- പേഴ്സണൽ കണ്ടന്റ്- ലൊക്കേഷൻ ഹിസ്റ്ററി എന്ന ഓപ്ഷൻ എടുത്ത് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാവുന്നതാണ്