ന്യൂഡല്‍ഹി : കോവിഡ് 19 രോഗ ബാധയെ തുടര്‍ന്ന് രാജ്യത്തെ മൂന്നാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തതു. മുംബൈ സ്വദേശിയായ അറുപത്തിനാലുകാരനാണ് മരിച്ചത്.കോവിഡ് 19ന് എതിരെയുളള രണ്ടാംഘട്ട പോരാട്ടത്തിലാണ് ഇന്ത്യ. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമാണ് നിലവില്‍ ഇന്ത്യയില്‍ കൊറോണ ബാധിക്കാന്‍ സാധ്യതയുളളത്. അതേസമയം ചൈന,ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യപിക്കുന്നതിനാല്‍ പ്രതിരോധം മൂന്നാം ഘട്ടത്തിത്തിലാണ്.വൈറസിന്റെ വ്യാപനം തടയാനായാല്‍ രോഗം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത് തടയാന്‍ സാധിക്കും. ഇതിനായിയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരും ആഴ്ചകളില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോയതും,നിരീക്ഷണത്തില്‍ ഉളളവര്‍ ചാടി പോയതുമാണ് രോഗം കൂടുതല്‍ ആളുകളിലെക്ക് പകരാന്‍ കാരണമായത്. അതിനാല്‍ തന്നെ വരുന്ന രണ്ട് ആഴ്ച എറെ നിര്‍ണായകമാണെന്നും, പൊതു ശുചിത്വം വര്‍ദ്ധിപ്പിക്കുകയും പൊതുസമ്പര്‍ക്ക പരിപാടികള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തുകയും ചെയ്താല്‍ രോഗം കൂടുതല്‍ വ്യാപിക്കുന്നത് തടയാനാകുമെന്നുമാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 130 പേര്‍ക്കാണ് നിലവില്‍ കോവിഡ് 19സ്ഥിരീകരിച്ചിട്ടുളളത്. ഡല്‍ഹിയിലും, മഹാരാഷ്ട്രയിലും, കര്‍ണാടകയിലുമായി മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. രോഗ വ്യാപനം മൂന്നാം ഘട്ടത്തിലെക്ക് കടക്കുന്നത് തടയാന്‍ പൊതു ഐസൊലേഷന്‍ ഉള്‍പ്പടെ നിരവധി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭര്‍ഗവ പറഞ്ഞു. രോഗവ്യാപനം ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടാം ഘട്ടത്തിലാണ്. എന്നാല്‍ രോഗം കൂടുതല്‍ വ്യാപിക്കാനുളള സാധ്യതയും തളളിക്കളയാനാകില്ല. ഇതിനാല്‍ വൈറസ് കൂടുതല്‍ വ്യപിക്കുന്നത് തടയുകയാണ് വരും ദിവസങ്ങളില്‍ പ്രധാനമെന്നും അധികൃതര്‍ അറിയിച്ചു.