തിരുവനന്തപുരം: കൊറോണ മുൻകരുതലിന്റെ ഭാഗമായി ഒരു ബി.ജെ.പി നേതാവ് കൂടി മുൻകരുതൽ എന്നോണം ക്വാറന്റൈനിൽ പ്രവേശിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷാണ് മുൻകരുതലെന്നോണം ക്വാറന്റൈൻ എടുത്തിരിക്കുന്നത്. ഇദേഹവും വി. മുരളീധരനെപ്പോലെ തന്നെ ശ്രീചിത്ര ആശുപത്രി സന്ദർശിച്ചിരുന്നു. കൊറോണ ബാധിതനായ ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രി സന്ദർശിച്ചു എന്നതുകൊണ്ടാണ് വി. മുരളീധരൻ ഹോം കോറന്റൈനിൽ പ്രവേശിച്ചത്.
ഈ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെയാണ് ഇപ്പോൾ മറ്റൊരു നേതാവ് കൂടി മുൻകരുതൽ എടുത്തിരിക്കുന്നത്. ശ്രീ ചിത്രയിൽ മുപ്പതോളം ഡോക്ടർമാരെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു