kauthukam

ഒരു കരടി മിക്കവാറും എല്ലാ ദിവസവും ക്ഷേത്രത്തിലെത്തും,​ അതും രാത്രി 11നും 12നും മദ്ധ്യേ. ഒഡീഷയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അഞ്ചലംഗുമ ജഗന്നാഥ ക്ഷേത്രത്തിലാണ് പതിവായി ഒരു കരടി എത്തുന്നത്. എന്താണിത് കരടിക്കും ഭക്തിയോ?​ കേട്ടവരൊക്കെ മൂക്കത്ത് വിരൽവച്ചു.

കഴിഞ്ഞ ദിവസവും കരടി അമ്പലത്തിലെത്തിയിരുന്നു. പൂട്ടിക്കിടക്കുന്ന ഗെയ്‌റ്റ് തുറക്കാൻ കുറേ ശ്രമിച്ചു. സാധിക്കാതായതോടെ സമീപത്തെ മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ഇപ്പോഴിതാ പതിവായുള്ള കരടിയുടെ വരവ് എന്തിനെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് നാട്ടുകാർ. ക്ഷേത്രത്തിൽ സമർപ്പിക്കുന്ന നെയ്യ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗന്ധമാണ് കരടിയെ ആകർഷിക്കുന്നതെന്ന് അവർ പറയുന്നു.