kaumudy-news-headlines

1. രാജ്യത്ത് ഒരു കൊവിഡ് 19 മരണം കൂടി. മഹാരാഷ്ട്ര സ്വദേശി ആണ് മരിച്ചത്. മുംബയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ദുബായില്‍ പോയി മടങ്ങിവന്നയാളാണ് മരിച്ചത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആണ് ഈ മാസം 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയത്. അതിനിടെ, ഉത്തര്‍പ്രദേശിലെ നോയിഡയില്‍ രണ്ട് പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഗൗദം ബുദ്ധ നഗറിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരും ഫ്രാന്‍സ് സന്ദര്‍ശിച്ച് ഇരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 127 ആയി.


2. മഹാരാഷ്ട്രയില്‍ മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരെ തിരിച്ചറിയാന്‍ ഇടത് കൈപ്പത്തിയില്‍ ഹോം ക്വാറന്റൈന്‍ എന്ന് എഴുതി മുദ്ര പതിപ്പിക്കുന്നു. നീക്കം, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ ഉള്ള 14 ദിവസവും വീടുകളില്‍ തന്നെ കഴിയുന്നു എന്ന് ഉറപ്പാക്കാന്‍. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആയിരുന്നു തീരുമാനം
3. മഹാരാഷ്ട്രയില്‍ നിലവില്‍ നാല്‍പ്പതോളം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 108 പേര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും, 621 പേര്‍ വീടുകളിലുമായി നിരീക്ഷണത്തില്‍ ഉണ്ട്. 442 പേരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
4. കൊവിഡ് ബാധയുടെ പശ്ചാത്തലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം ആക്കവെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. വി മുരളീധരന്‍ ശ്രീചിത്ര ആശുപത്രി സന്ദര്‍ശിച്ച സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിക്കുക ആയിരുന്നു. മുരളീധരന് രോഗ ലക്ഷണമില്ല. ഡല്‍ഹി ഔദ്യോഗിക വസതിയില്‍ ആണ് നിരീക്ഷണത്തില്‍ ഉള്ളത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നതായി ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു
5. കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ ആയിരുന്ന പന്തളം സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. പത്തനംതിട്ടയില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ ആണ് എന്ന് കളക്ടര്‍ പി.ബി നൂഹ്. ഡോക്ടര്‍ അടക്കം രണ്ടു പേരെ കൂടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലബുറഗിയില്‍ നിന്ന് എത്തുന്നവരെ ഇന്ന് നിരീക്ഷണത്തില്‍ ആക്കും. അടുത്ത രണ്ടാഴ്ച നിര്‍ണായകം എന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍. കലബുറഗിയില്‍ കൊവിഡ് ബാധിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോടും നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്
6. തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെയും വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരന്റെയും സമ്പര്‍ക്ക വലയത്തില്‍ പെട്ടവരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുന്നു. ഡോക്ടര്‍മാര്‍ കൂട്ടത്തോടെ നിരീക്ഷണത്തില്‍ ആയതോടെ ശ്രീചിത്ര ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി. ആര്‍.സി.സിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, കൊവിഡ് ബാധയുടെ പശ്ചാത്തവത്തില്‍ ബെവ്‌കോ അടയ്ക്കില്ലെന്ന് എക്‌സൈസ് വകുപ്പ്. വേണ്ട മുന്‍കരുതല്‍ സ്വീകരിച്ച് തുറന്ന് പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്ക് മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറും ഉറപ്പാക്കും. മാര്‍ച്ച് 31 വരെ ബിവറേജസ് അടച്ചിട്ടാല്‍ സംസ്ഥാനം ദയനീയ നഷ്ടം നേരിടേണ്ടി വരും എന്നും എക്‌സൈസ് വകുപ്പ്
7.. പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷികളെ കൊന്നൊടുക്കുന്ന ഒന്നാംഘട്ട നടപടികള്‍ പൂര്‍ത്തിയാക്കി. 2436 പക്ഷികളെയാണ് മൂന്ന് ദിവസം കൊണ്ട് കൊന്നൊടുക്കിയത്. ഉടമകള്‍ക്ക് ഈ മാസം 31നകം നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. രണ്ടാഴ്ച ഇടവിട്ട് നാല് സാമ്പിള്‍ കൂടി ശേഖരിച്ച് പരിശോധന ഫലം കൂടെ നെഗറ്റീവ് ആയാല്‍ മാത്രമാണ് പ്രദേശം പക്ഷിപ്പനി മുക്തമായി പ്രഖ്യാപിക്കുക. വരും ദിവസങ്ങളിലും പക്ഷികളെ കണ്ടെത്തി കൊല്ലുന്നത് തുടരും
8. നേരത്തെ മന്ത്രിസഭ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഉടമകള്‍ക്ക് ഉറപ്പ് വരുത്തുമെന്നും ഈ മാസം 31നകം തുക വിതരണം ചെയ്യുമെന്നും മലപ്പുറം കലക്രേ്ടറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. മേഖലയില്‍ അടുത്ത രണ്ട് മാസത്തേക്ക് കോഴി ഇറച്ചിക്കടകള്‍ക്കും മുട്ട വില്‍പ്പന കേന്ദ്രങ്ങള്‍ക്കും നിരോധനം തുടരും. അടുത്ത മൂന്നു മാസക്കാലം പ്രദേശത്തെ വീടുകളില്‍ കോഴികളെ വളര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോകോള്‍ പ്രകാരം അനുമതിയുണ്ടാകില്ല
9. യെസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. സീ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. നാളെ മുതല്‍ എല്ലാ ബാങ്കിംഗ് സേവനങ്ങളും യെസ് ബാങ്ക് പുനസ്ഥാപിക്കും. വഴിവിട്ട് വായ്പ നല്‍കി ബാങ്കിനെ പ്രതിസന്ധിയില്‍ ആക്കിയതിന് യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ ഈ മാസം 20 വരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരും. വായ്പ സംഘടിപ്പിച്ച കോര്‍പ്പറേറ്റുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടു വരാനാണ് ഇ.ഡി നീക്കം