corona-isolation-ward-men

കൊച്ചി: കൊറോണ എന്ന മഹാമാരി വരാൻ ആരും ആഗ്രഹിക്കയില്ല. എന്നാൽ അത് വന്ന് കഴിഞ്ഞാൽ ഐസൊലേഷൻ വാർ‌ഡിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ ക്രമം കണ്ടാൽ മനസിലാകും കേരളം എത്രത്തോളം കരുതലോടെയാണ് ഇതിനെ നേരിടുന്നതെന്ന്. വളരെ വിപുലമായ ഭക്ഷണത്തിന്റെ ഒരു ക്രമം തന്നെയാണ് കൊച്ചി കളക്ടർ എസ്. സുഹാസ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിഭവസമൃദ്ധമായ കൊറോണ വാർ‌ഡിലെ മെനു കണ്ട് ചിലർക്കെങ്കിലും കൊതി വന്നാൽ അത്ഭുതപ്പെടാനില്ല.

കളക്ടറുടെ ഫെയ്സ്ബുക്ക് പേജിന്റെ പൂർണ്ണ രൂപം

അതിഥി ദേവോ ഭവ ! ഇത് കേരളമാണ്...

കോവിഡ് 19 ലക്ഷണത്തെ തുടർന്ന് ഐസൊലേഷനിൽ കഴിയുന്ന ഓരോരുത്തർക്കും,

അത് സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.

ഐസൊലേഷനിൽ കഴിയുന്നവർക്ക് കാരാഗൃഹവാസമല്ല മറിച്ചു സ്വന്തം വീട്ടിൽ കഴിയുന്നത് പോലെയോ അതിലുപരിയോ ആയ സൗകര്യങ്ങളാണ് നൽകുന്നത്.

#പ്രഭാതഭക്ഷണം @ കളമശേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡ്

#മലയാളികൾക്ക് Breakfast 7:30 am

Dosa, sambar, 2 eggs , 2 oranges, tea, 1L mineral water

10:30 am Fruit juice Lunch:

12:00 pm 2 chappathi, rice, fish fry, thoran, curry, curd, 1L mineral water

3:30 pm Tea, biscuits/banana fry/ vada Dinner:

7:00 pm Appam, veg stew, 2 Banana, 1L mineral water. #വിദേശികൾക്ക് Breakfast Soup, fruits ( raw cucumber, orange banana) boiled eggs 2

11:00 pineapple juice

12:00 lunch Toasted bread, cheese(if needed) fruits

4:00 pm fruit juice Dinner Toasted bread, scrambled eggs, fruits For children milk also included! Newspaper every day .

ഒരേയൊരു വെത്യാസം മാത്രം : സാധാരണയായി അതിഥികൾ എത്താൻ നമ്മൾ ആഗ്രഹിക്കുന്നു, എന്നാൽ ഇവിടെ അതിഥികൾ വരേണ്ട സാഹചര്യം ഉണ്ടാകല്ലേ എന്ന് പ്രാർഥിക്കുന്നു. #Covid19 #കൊറോണ #പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് . #Collector #Ernakulam